Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപൊലീസിനെ മർദിച്ച...

പൊലീസിനെ മർദിച്ച യുവാവ് റിമാൻഡിൽ

text_fields
bookmark_border
മല്ലപ്പള്ളി: പൊലീസിനെ ദേഹോപദ്രവം ഏൽപിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തെന്ന കുറ്റത്തിന്​ യുവാവ് അറസ്​റ്റിൽ. പെരു​െമ്പട്ടി വെള്ളയിൽ ഓലോലിക്കുഴിയിൽ വീട്ടിൽ അലൻ ജെയിംസ് (25) ആണ് അറസ്​റ്റിലായത്. വ്യാഴാഴ്ച രാത്രി ചാലാപ്പള്ളി ജങ്​ഷനിൽ അക്രമാസക്തനായി പൊതുജനങ്ങളെ ​ൈകയേറ്റം ചെയ്യാൻ ശ്രമിച്ച് പ്രശ്നം ഉണ്ടാക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പെരുമ്പെട്ടി എസ്.ഐ ബോസ് പി. ബേബിയെയും സി.പി.ഒ രാഗേഷിനെയും ഇയാൾ ആക്രമിക്കുകയായിരുന്നു. തുടർന്ന് എസ്.ഐ എ. അനീഷി​ൻെറ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തിയാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. ഇവർക്ക് പരിക്കേറ്റിട്ടുണ്ട്. റാന്നി താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story