Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകമ്യൂണിറ്റി...

കമ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യധാന്യങ്ങൾ

text_fields
bookmark_border
തിരുവല്ല: വെൺപാല കെ.പി. വിജയൻ ചാരിറ്റബിൾ ട്രസ്​റ്റി​ൻെറ നേതൃത്വത്തിൽ കുറ്റൂർ, പെരിങ്ങര ഗ്രാമപഞ്ചായത്തുകളിലെ വിതരണം ചെയ്തു. ട്രസ്​റ്റ്​ ഭാരവാഹിയായ എം.പി. ഗോപാലകൃഷ്ണൻ നേതൃത്വം നൽകി. കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.​ജി. സഞ്​ജു, വൈസ് പ്രസിഡൻറ് ​സാലി ജോൺ, പെരിങ്ങര പഞ്ചായത്ത്‌ പ്രസിഡൻറ്​ മാത്തൻ ജോസഫ്, ഗ്രാമപഞ്ചായത്ത്​ അംഗങ്ങളായ സാബു കുറ്റിയിൽ, എൻ.ടി എബ്രഹാം, ശ്രീജ ആർ. നായർ, പ്രസന്നകുമാർ കുറ്റൂർ, പെരിങ്ങര പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ സുഭദ്ര രാജൻ, വാർഡ് മെംബർ ശർമിള സുനിൽ തുടങ്ങിയവർ സംസാരിച്ചു. പൾസ് ഓക്സിമീറ്ററുകൾ കൈമാറി തിരുവല്ല: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കെ.എസ്.ടി.എ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിക്കീഴ് ബ്ലോക്ക് സാമൂഹികാരോഗ്യ കേന്ദ്രത്തിന് പൾസ് ഓക്സിമീറ്ററുകൾ കൈമാറി. ജില്ല സെക്രട്ടറി രാജേഷ് വള്ളിക്കോട്, ജില്ല കമ്മിറ്റി അംഗം ബിന്ദു എന്നിവരിൽനിന്ന് പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ മാത്തൻ ജോസഫ് ഏറ്റുവാങ്ങി. മെഡിക്കൽ ഓഫിസർ ഡോ. ബിംബി ഹരിഹര ദാസ്, ഹെൽത്ത് ഇൻസ്പെക്ടർ സതീഷ്, ഗ്രാമപഞ്ചായത്ത്​ അംഗങ്ങളായ എബ്രഹാം തോമസ്, ചന്ദ്രു എസ്. കുമാർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story