Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോവിഡ് ദുരിതാശ്വാസ...

കോവിഡ് ദുരിതാശ്വാസ നിധി രൂപവത്​കരിച്ച് പത്തനംതിട്ട നഗരസഭ

text_fields
bookmark_border
സംഭാവന അഭ്യർഥിച്ച്​ ചെയര്‍മാന്‍ പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്​ ജനങ്ങള്‍ നല്‍കുന്ന സംഭാവന സ്വീകരിക്കാന്‍ പത്തനംതിട്ട നഗരസഭ ദുരിതാശ്വാസ നിധി രൂപവത്​കരിച്ചു. ബാങ്ക് ഓഫ് ബറോഡ പത്തനംതിട്ട ശാഖയില്‍ നഗരസഭ സെക്രട്ടറിയുടെ പേരില്‍ തുടങ്ങിയ 25110100017754 (IFSC BARBOPATTAN) നമ്പര്‍ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കേണ്ടത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിവരുകയാണ്. നഗരത്തില്‍ സമൂഹ അടുക്കളയും ജനകീയ ഹോട്ടലും പ്രവര്‍ത്തിച്ചുവരുന്നു. 32 വാര്‍ഡുകളിലും ജാഗ്രത സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്​. നഗരസഭയുടെ നിയന്ത്രണത്തിലാണ് സി.എഫ്.എൽ.ടി.സിയും സി.എസ്.എല്‍.ടി.സിയും. വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ ക്രമീകരണം നഗരസഭയാണ് ഒരുക്കുന്നത്. അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു. നഗരസഭ ചെയര്‍മാ​ൻെറ ഓക്സിമീറ്റര്‍ ചലഞ്ചിലൂടെ ലഭ്യമായ പള്‍സ് ഓക്സിമീറ്ററുകള്‍ എല്ലാ വാര്‍ഡുകളിലെയും ജാഗ്രത സമിതികള്‍ക്ക് നല്‍കിയിട്ടുണ്ട്. ആശുപത്രികളിലേക്ക് എത്തിക്കുന്നതിനുള്ള വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്​ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നു. പ്രവര്‍ത്തനങ്ങള്‍ക്ക്​ ഭാരിച്ച ചെലവുകളാണ് നഗരസഭ വഹിക്കുന്നത്. ഈ സാഹചര്യത്തില്‍ ഉദാരമായ സംഭാവന നല്‍കണമെന്ന് ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അഭ്യർഥിച്ചു. ജില്ല ആസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പത്തനംതിട്ട: ജില്ല ആസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നഗരസഭ കര്‍ശനമാക്കുന്നു. ക്വാറൻറീനില്‍ കഴിയേണ്ട ചിലര്‍ വീടുവിട്ട് പുറത്തുപോകുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ക്വാറൻറീന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും. വിവിധ വകുപ്പുകളില്‍നിന്നായി 11 ഉദ്യോഗസ്ഥരെ ഡിസാസ്​റ്റര്‍ മാനേജ്‌മൻെറ്​ അതോറിറ്റി നഗരസഭക്ക് വിട്ടുനല്‍കിയിട്ടുണ്ട്. ഇവരെ നഗരസഭ സെക്രട്ടറി നിരീക്ഷകരായി നിയമിച്ചു. ക്വാറൻറീന്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് കേസ്​ ഉൾപ്പെടെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈ​ൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story