Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2021 5:29 AM IST Updated On
date_range 21 May 2021 5:29 AM ISTപുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത: ഏറ്റെടുത്ത സ്ഥലം മുഴുവൻ ഉപയോഗിക്കണം
text_fieldsbookmark_border
റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലം മൊത്തം റോഡിനായി ഉപയോഗിക്കാൻ നിയുക്ത എം.എൽ.എ അഡ്വ. പ്രമോദ് നാരായൺ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. മന്ദമരുതി ഉൾപ്പെടെയുള്ള പല ഭാഗങ്ങളിലും അതിർത്തിയിൽ ഇട്ടിരിക്കുന്ന കല്ലിൽനിന്നും ഒന്നു മുതൽ മൂന്നര മീറ്റർ വരെ ഒഴിവാക്കിയാണ് റോഡ് നിർമാണം നടത്തുന്നതെന്ന നാട്ടുകാരുടെ പരാതി ഉണ്ടായ സാഹചര്യത്തിലാണ് എം.എൽ.എ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയത്. പാതയുടെ മാമുക്ക് ഭാഗത്തെ റോഡ് അതിർത്തി നിശ്ചയിച്ചിരുന്ന കല്ലുകൾ വസ്തു ഉടമകൾ മാറ്റി സ്ഥാപിെച്ചന്ന പരാതി ഗൗരവമായി പരിശോധിക്കണമെന്ന് എം.എൽ.എ കെ.എസ്.ടി.പി അധികൃതർക്ക് നിർദേശം നൽകി. ഇത് സർവേയറെ കൊണ്ട് പരിശോധിച്ചതിനുശേഷം അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിർദേശമുണ്ടായി. ptl rni _1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story