Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2021 5:28 AM IST Updated On
date_range 20 May 2021 5:28 AM ISTആദിവാസികൾക്ക് പച്ചക്കറി കിറ്റുകൾ എത്തിച്ച് സഹകരണ ബാങ്ക്
text_fieldsbookmark_border
വടശ്ശേരിക്കര: ലോക് ഡൗൺ കാലത്ത് ആദിവാസികൾക്ക് പച്ചക്കറി കിറ്റുകൾ എത്തിച്ച് വയ്യാറ്റുപുഴ സർവിസ് സഹകരണ ബാങ്ക്. പഞ്ചായത്തിലെ വിവിധ ആദിവാസി, പട്ടികജാതി കോളനികളിൽ ദുരിതമനുഭവിക്കുന്ന എല്ലാ കുടുംബങ്ങളിലും ബാങ്കിൻെറ നേതൃത്വത്തിൽ സൗജന്യ പച്ചക്കറി കിറ്റുകൾ നൽകി. കൊടുമുടി ആദിവാസി കോളനിയിൽ ബാങ്ക് പ്രസിഡൻറ് ബിജു പടനിലം ആദിവാസി ക്ഷേമ സമിതി സംസ്ഥാന കമ്മിറ്റിയംഗവും വാർഡ്അംഗവുമായ പി. ആർ. തങ്കപ്പന് നൽകി ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ ബോർഡ്അംഗങ്ങളായ മോഹനൻ പൊന്നു പിള്ള, രജി തോപ്പിൽ, പി. കെ. റോയി, അസിസ്റ്റൻറ് സെക്രട്ടറി സജി ശമുവേൽ, എം.പി. ചന്ദ്രൻ, ബാബുജി സമ്മാനി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story