Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightലോക്ഡൗണിലും സ്വകാര്യ...

ലോക്ഡൗണിലും സ്വകാര്യ പണമിടപാടുകാർ ഗുണ്ടപിരിവ് നടത്തുന്നെന്ന്

text_fields
bookmark_border
ലോക്ഡൗണിലും സ്വകാര്യ പണമിടപാടുകാർ ഗുണ്ടപിരിവ് നടത്തുന്നെന്ന് അടൂർ: ലോക്ഡൗണിലും ഗുണ്ടപിരിവുമായി സ്വകാര്യ പണമിടപാട്​ സ്ഥാപനങ്ങളും വ്യക്തികളും. കൂലിപ്പണിയും തൊഴിലുറപ്പും ഒന്നുമില്ലാത്ത ഇക്കാലത്ത് കോളനികൾ ഉൾപ്പെടെ കയറിയിറങ്ങിയാണ് പിരിവ് നടത്തുന്നത്. ഇതേ സമയം നിർദിഷ്​ട തുക ശേഖരിക്കാത്തതിന് കലക്​ഷൻ ഏജൻറുമാരെ സ്ഥാപന അധികൃതർ പീഡിപ്പിക്കുന്നതായും പറയുന്നു. ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ 13ാം വാർഡിൽ മുല്ലമ്പൂർ പട്ടികജാതി കോളനിയിൽ സ്വകാര്യ പണമിടപാടുകാർ കലക്​ഷൻ ഏജൻറുമാർ കോളനിയിലെ കുടുംബങ്ങ​െള ഭീഷണിപ്പെടുത്തി വായ്പ തുക ആവശ്യപ്പെടുന്നതായി പരാതി നൽകിയിട്ടുണ്ട്. കോവിഡ് കാരണം ജോലി നഷ്​ടപ്പെട്ട് വീടുകളിൽ കഴിയുന്ന തൊഴിലാളികളെ ഞെക്കിപ്പിഴിയുന്ന ഇവർക്കെതിരെ അടിയന്തര നടപടി സീകരിക്കണമെന്ന് കേരള തടിയറപ്പുമിൽ തൊഴിലാളി സംഘടന സംസ്ഥാന പ്രസിഡൻറ് സുനിൽ മാരൂർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story