Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്തനംതിട്ടയിൽ...

പത്തനംതിട്ടയിൽ പ്രാഥമിക ചികിത്സ സൗകര്യങ്ങൾ ഒരുക്കാതെ ഗ്രാമപഞ്ചായത്തുകൾ

text_fields
bookmark_border
MESAGE: Lead പത്തനംതിട്ട: കോവിഡ്​ വ്യാപനം രൂക്ഷമാകുകയും ചികിത്സ സൗകര്യങ്ങളില്ലാതെ ജനം വലയുകയും ചെയ്യു​േമ്പാഴും പ്രാഥമിക ചികിത്സ സൗകര്യംപോലും ഒരുക്കാതെ ജില്ലയിലെ പകുതിയോളം ഗ്രാമപഞ്ചായത്തുകൾ. ഗ്രാമപഞ്ചായത്തുകൾ പുലർത്തുന്ന അലംഭാവം ചർച്ചയായതിനെത്തുടർന്ന്​ എല്ലാ തദ്ദേശ സ്ഥാപനങ്ങളും പ്രാഥമിക ചികിത്സ സൗകര്യങ്ങൾ ഒരുക്കണമെന്ന്​ ഏപ്രിൽ 23ന്​ കലക്​ടർ നിർദേശിച്ചിരുന്നു. എന്നിട്ടും ഫലം ഉണ്ടായിട്ടില്ല. ചികിത്സകേന്ദ്രം തയാറാക്കിയ സ്ഥലങ്ങളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികൾ സൗകര്യങ്ങളുടെ അപര്യാപ്​തതയിൽ വീർപ്പുമുട്ടു​െന്നന്ന പരാതികളുയരുന്നു. ഗ്രാമ, ബ്ലോക്ക്​ പഞ്ചായത്തുകളെകൊണ്ട്​ പ്രാഥമിക ചികിത്സകേന്ദ്രങ്ങൾ തയാറാക്കിക്കുന്നതിൽ ജില്ല പഞ്ചായത്ത്​ തികഞ്ഞ അലംഭാവം കാട്ടു​െന്നന്ന ആക്ഷേപവുമുയരുന്നു. വാര്‍ഡുതല കോവിഡ് പ്രതിരോധ സമിതികളുടെ പ്രവര്‍ത്തനം പലയിടത്തും നിർജീവാവസ്ഥയിലാണ്​. അടൂർ നഗരസഭയും ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മൻെറ്​ സൗകര്യം ഒരുക്കിയിട്ടില്ല. ഫണ്ടി​ൻെറ അപര്യാപ്​തതയാണ്​ ​തദ്ദേശ സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നത്​. തനത്​ ഫണ്ടിൽനിന്ന്​ ചെലവഴിക്കാൻ സർക്കാർ അനുമതി നൽകി. കെട്ടിടങ്ങൾ ലഭിക്കുന്നില്ലെന്ന്​ ചിലർ പറയുന്നു. കിടക്കകളും അനുബന്ധ സൗകര്യങ്ങളും തയാറാക്കാൻ സ്​പോൺസർമാരെ കിട്ടുന്നി​െല്ലന്ന്​ പറയുന്നവരുമുണ്ട്​. ജില്ലയിൽ 53 ഗ്രാമപഞ്ചായത്തുണ്ടെങ്കിലും പകുതിയിടത്തും കോവിഡ് ചികിത്സക്കുള്ള പ്രാഥമികകേന്ദ്രങ്ങളില്ല. കഴിഞ്ഞ വർഷം എല്ലായിടത്തും ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മൻെറ്​ സൻെററുകൾ തയാറായിരുന്നു. ഇത്തവണ രോഗവ്യാപന തോത്​ കഴിഞ്ഞ വർഷത്തേതി​ൻെറ ഇരട്ടിയിലേറെയായിട്ടും അലംഭാവം തുടരുകയാണ്​. രോഗവ്യാപനം പകുതിയും നടക്കുന്നത്​ വീടുകളിലാ​െണന്നാണ്​ സർക്കാർ കണക്ക്​. വീട്ടിൽ ഒരാൾക്ക്​ രോഗം വന്നാൽ കുടുംബാംഗങ്ങൾ എല്ലാവർക്കും പിടിപെടുന്ന അവസ്ഥയാണ്​. ഇതിന്​ തടയിടണമെങ്കിൽ പഞ്ചായത്തടിസ്ഥാനത്തിൽ പ്രാഥമിക ചികിത്സകേന്ദ്രങ്ങൾ അത്യാവശ്യമാണ്​ എന്നിരിക്കെയാണ്​ പഞ്ചായത്തുകൾ അലംഭാവം കാട്ടുന്നത്​. പ്രാഥമിക ചികിത്സകേന്ദ്രങ്ങൾ തയാറാക്കിയ സ്ഥലങ്ങളിൽ എവിടെയും ചൂടുവെള്ളം ലഭ്യമാക്കുന്നതിനും ആവിപിടിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടി​െല്ലന്ന പരാതിയും ഉയരുന്നു. പ്രാഥമിക ചികിത്സകേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുന്നവരിൽ പലർക്കും ഒരാഴ്​ചയിലേറെ കഴിയു​േമ്പാഴാണ്​ നില വഷളാകുന്ന അവസ്ഥയിലെത്തുന്നത്​. കോവിഡ്​ ചികിത്സക്ക്​ സൗകര്യം ഒരുക്കുന്നതിൽ കഴിഞ്ഞ ജില്ല പഞ്ചായത്ത്​ വീഴ്​ച വരുത്തിയെന്ന്​ പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇത്തവണ രോഗവ്യാപനം ഇരട്ടിയിലേറെയായിട്ടും നിലവിലെ ജില്ല പഞ്ചായത്ത്​ ശുഷ്​കാന്തി കാട്ടുന്നില്ലെന്ന്​ ഇപ്പോഴത്തെ പ്രതിപക്ഷം ആരോപിക്കുന്നു. ഗ്രാമപഞ്ചായത്തുകളുടെ കോവിഡ്​ പ്രതിരോധപ്രവർത്തനം ഏകോപിപ്പിക്കാനും കാര്യക്ഷമമാക്കാനും ജില്ല പഞ്ചായത്തിന്​ കഴിയുന്നില്ലെന്നാണ്​ വിമർശനം​. കോവിഡ് ചികിത്സക്കുള്ള പ്രാഥമികകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടില്ലാത്ത തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ ഇവ അടിയന്തരമായി ആരംഭിക്കാന്‍ ചൊവ്വാഴ്​ച ചേർന്ന ജില്ല ആസൂത്രണ സമിതിയുടെ ഓൺലൈൻ യോഗം നിര്‍ദേശിച്ചു. ഓരോ തദ്ദേശ ഭരണസ്ഥാപനങ്ങളും കുറഞ്ഞത് അഞ്ച് വാഹനങ്ങള്‍ കോവിഡ് ബാധിതർക്കായി ക്രമീകരിക്കണം. തദ്ദേശ ഭരണ സ്ഥാപനതല സന്നദ്ധപ്രവര്‍ത്തകരുടെ ഗ്രൂപ്പും വാര്‍ഡുതല ജാഗ്രതസമിതികളും കാര്യക്ഷമമാക്കാനും യോഗം നിർദേശിച്ചിട്ടുണ്ട്​. ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാത്ത തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ സമൂഹ അടുക്കളകള്‍ ആരംഭിക്കാനും നിര്‍ദേശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story