Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2021 5:28 AM IST Updated On
date_range 13 May 2021 5:28 AM ISTകോന്നി മെഡി. കോളജിൽ സി.എസ്.എൽ.ടി.സി ഉടൻ
text_fieldsbookmark_border
കോന്നി: ഗവ. മെഡിക്കൽ കോളജിൽ കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മൻെറ് സൻെറർ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് അഡ്വ.കെ.യു. ജനീഷ്കുമാർ എം.എൽ.എ അറിയിച്ചു. ഇതിൻെറ പുരോഗതി വിലയിരുത്താൻ എം.എൽ.എയുടെ അധ്യക്ഷതയിൽ മെഡിക്കൽ കോളജിൽ യോഗം ചേർന്നു. ആദ്യഘട്ടത്തിൽ 120 കിടക്കയും രണ്ടാംഘട്ടമായി 120 കിടക്കയും ഉൾെപ്പടെ 240 കിടക്കകളുടെ സൗകര്യത്തോടെയാണ് ഗവ. മെഡിക്കൽ കോളജിൽ സി.എസ്.എൽ.ടി.സി ആരംഭിക്കുന്നത്. എല്ലാ കിടക്കകളിലും ഓക്സിജൻ സൗകര്യമുണ്ടാകും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലക്ക് ലഭിച്ച അഞ്ചുകോടി രൂപയിൽ 23 ലക്ഷം രൂപയാണ് സെൻട്രലൈസ്ഡ് ഓക്സിജൻ സൗകര്യം ഏർപ്പെടുത്തുന്നതിനായി ചെലവഴിക്കുന്നത്. സി.എസ്.എൽ.ടി.സി ആരംഭിക്കുന്നതിനായി ജീവനക്കൾക്ക് താമസിക്കാൻ എട്ട് മുറികൾ മാറ്റിെവക്കാൻ യോഗം തീരുമാനിച്ചു. രോഗബാധിതരെ ആശുപത്രിയിൽ എത്തിക്കാനും ജീവനക്കാർക്ക് ആശുപത്രിയിൽ പ്രവേശിക്കുന്നതിനുമെല്ലാം പ്രത്യേക വഴികളാകും ഉണ്ടാവുകയെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് യോഗത്തെ അറിയിച്ചു. കോവിഡ് ചികിത്സക്ക് ആവശ്യമുള്ള അധിക ജീവനക്കാരെ എൻ.എച്ച്.എമ്മിൽനിന്ന് നിയോഗിക്കും. എം.എൽ.എ ഫണ്ടിൽനിന്ന് 43 ലക്ഷം രൂപ മുടക്കി എക്സ്റേ മെഷീൻ സ്ഥാപിക്കുന്നതിൻെറ പ്രവർത്തന പുരോഗതിയും എം.എൽ.എ പരിശോധിച്ചു. എക്സറേ സംവിധാനം ഉടൻ ആരംഭിക്കാൻ കഴിയുന്ന നിലയിൽ പ്രവർത്തനം പുരോഗമിച്ചതായി സൂപ്രണ്ട് പറഞ്ഞു. സി.എസ്.എൽ.ടി.സി പ്രവർത്തനം ആരംഭിക്കുന്നതിനൊപ്പം ഒ.പിയിൽ ചികിത്സയും ജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് എം.എൽ.എ പറഞ്ഞു. പുതിയ സർക്കാർ ചുമതല ഏറ്റാൽ ഉടൻ ആരോഗ്യമന്ത്രിയെ പങ്കെടുപ്പിച്ച് മെഡിക്കൽ കോളജ് അവലോകന യോഗം ചേരും. രാജ്യത്തെ തന്നെ മികച്ച ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനമായി കോന്നി ഗവ. മെഡിക്കൽ കോളജിനെ മാറ്റുമെന്നും എം.എൽ.എ പറഞ്ഞു. എം.എൽ.എയെ കൂടാതെ മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. എസ്. സജിത്കുമാർ, എച്ച്.എൽ.എൽ ചീഫ് പ്രോജക്ട് മാനേജർ ആർ. രതീഷ് കുമാർ, നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി മാനേജർ അജയകുമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story