Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോന്നി മെഡിക്കൽ കോളജിൽ...

കോന്നി മെഡിക്കൽ കോളജിൽ ഓക്സിജൻ പ്ലാൻറ്​ സ്ഥാപിക്കാൻ നടപടി

text_fields
bookmark_border
കോന്നി: കോന്നി ഗവ. മെഡിക്കൽ കോളജിൽ ഓക്സിജൻ നിർമാണ പ്ലാൻറ്​ നിർമിക്കുന്നതിനുള്ള പദ്ധതി അടിയന്തരമായി തയാറാക്കി സർക്കാറിന്​ സമർപ്പിക്കാൻ തീരുമാനിച്ചു. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമെടുത്ത് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. കോവിഡ്​ വ്യാപകമാകുന്ന സാഹചര്യത്തിൽ കടുത്ത ഓക്സിജൻ ക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ട്. ജില്ലക്കാകെ ഓക്സിജൻ നൽകാൻ കഴിയുന്ന നിലയിലുള്ള പ്ലാൻറ്​ മെഡിക്കൽ കോളജിൽ ആരംഭിക്കാൻ കഴിയും. മെഡിക്കൽ കോളജി​ൻെറ പ്രവർത്തനത്തിനും ഇത് വളരെയധികം സഹായകമാകും. ഇതിനായി സർക്കാറിൽ അടിയന്തര ഇടപെടൽ നടത്തുമെന്നും എം.എൽ.എ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story