Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎം.പിയുടെ ഇടപെടൽ;...

എം.പിയുടെ ഇടപെടൽ; ഓക്സിജൻ എത്തിച്ചുനൽകി

text_fields
bookmark_border
കുമ്പനാട്: മാർത്തോമ സഭയുടെ അധീനതയിലുള്ള കുമ്പനാട് ഫെലോഷിപ് മിഷൻ ആശുപത്രിയിൽ ആ​േൻറാ ആൻറണി എം.പിയുടെ ഇടപെടൽ മൂലം ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തി. അടിയന്തര ശസ്ത്രക്രിയകൾ ഉൾപ്പെടെ എങ്ങനെ നടത്തുമെന്ന പ്രതിസന്ധി ഘട്ടത്തിലാണ്​ എം.പിയുടെ ഇടപെടൽ. എം.പിയുടെ ശ്രമഫലമായി കഴിഞ്ഞദിവസം രാത്രി കൊച്ചിയിൽനിന്ന്​ ഓക്സിജൻ സിലിണ്ടറുകൾ എത്തി. നിലവിൽ ആശുപത്രിയുടെ അധീനതയിലുള്ള പാലിയേറ്റിവ് കെയർ സൻെറായ എ.എം.എം സൻെററിൽ അമ്പതിലധികം ആളുകൾക്കാണ്​ ഓക്സിജൻ സപ്പോർട്ട് ആവശ്യമായിട്ടുള്ളത്​. ജനകീയ അടുക്കള തുറന്നു കോഴഞ്ചേരി: ലോക്ഡൗണില്‍ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവര്‍ക്കായി കേരള ഹോട്ടല്‍ ആൻഡ്​ റസ്‌റ്റാറൻറ്​ അസോ. കോഴഞ്ചേരി യൂനിറ്റി​ൻെറ നേതൃത്വത്തില്‍ ജില്ല ആശുപത്രിക്ക് മുന്‍വശം ജനകീയ അടുക്കള തുറന്നു. സൗജന്യ ഉച്ചഭക്ഷണ വിതരണത്തി​ൻെറ ഉദ്ഘാടനം ആറന്മുള പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ വി. ജയകുമാര്‍ നിര്‍വഹിച്ചു. വളൻറിയേഴ്‌സ് ബാഡ്ജ് വിതരണം കെ.എച്ച്.ആര്‍.എ സംസ്ഥാന വര്‍ക്കിങ്​ പ്രസിഡൻറ്​ പ്രസാദ് ആനന്ദഭവന്‍ നിര്‍വഹിച്ചു. വാര്‍ഡ് മെംബര്‍ ഗീതുമുരളി നേതൃത്വം നല്‍കി. യൂനിറ്റ് പ്രസിഡൻറ്​ ബാലകൃഷ്ണകുറുപ്പ്് അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ജാഫര്‍, നന്ദകുമാര്‍, കെ.ആര്‍. സോമരാജന്‍, മുരുകന്‍, സുനിത എന്നിവര്‍ സംസാരിച്ചു. ജില്ല ശുചിത്വ മിഷന്‍ ഓഫിസ് മാറ്റി പത്തനംതിട്ട: ജില്ല ശുചിത്വമിഷന്‍ ഓഫിസ് തോംസണ്‍ കമേഴ്‌സ്യല്‍ കോംപ്ലക്‌സില്‍നിന്ന്​ പോസ്​റ്റ്​ ഓഫിസ് റോഡിലെ കിടാരത്തില്‍ ക്രിസ് ടവര്‍ ബില്‍ഡിങ്​സിൻെറ ഒന്നാം നിലയിലേക്ക് (താലൂക്ക് സപ്ലൈ ഓഫിസിന് മുകളിലായി) മാറ്റി പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ല കോഓഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍, 0468 2322014.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story