Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചികിത്സക്ക്​ കുടുതൽ...

ചികിത്സക്ക്​ കുടുതൽ സൗകര്യം ഒരുക്കി കോട്ടാങ്ങൽ പഞ്ചായത്ത്

text_fields
bookmark_border
മല്ലപ്പള്ളി: കോവിഡ് രോഗവ്യാപന തീവ്രത കണക്കിലെടുത്ത് ചികിത്സക്ക്​ കൂടുതൽ അടിസ്ഥാന സൗകര്യം ഒരുക്കി കോട്ടാങ്ങൽ പഞ്ചായത്ത്​. വീടുകളിൽ സൗകര്യമില്ലാത്ത കോവിഡ് ബാധിതരായ 50 പേർക്ക് കഴിയാവുന്ന ഡൊമിസിലറി കെയർ സൻെറർ തയാറാക്കി ശുചീകരണ, സെക്യൂരിറ്റി ഉൾപ്പെടെ സ്​റ്റാഫുകളെ നിയമിച്ചു. രോഗതീവ്രത കൂടിയ രോഗികളെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനും 24 മണിക്കൂറും രണ്ട് ആംബുലൻസ് സൗകര്യവും മറ്റ് മൂന്ന് വാഹനങ്ങളും ഏർപ്പെടുത്തി. കോവിഡ് വാക്സിനേഷൻ, ആർ.ടി.പി.സി.ആർ ടെസ്​റ്റ്​, മരുന്നുകൾ, ഭക്ഷണം തുടങ്ങിയ സേവനങ്ങൾക്കായി 24 മണിക്കൂറും ഹെൽപ് ഡെസ്കും പ്രവർത്തനം ആരംഭിച്ചു. സഹായമില്ലാത്തവർക്കും ഒറ്റക്ക് താമസിക്കുന്നവർക്കും ജനകീയ ഹോട്ടലിലൂടെ ഭക്ഷണം എത്തിക്കും. വിവിധ വാർഡുകളിലെ യുവതി -യുവാക്കളെ ഉൾപ്പെടുത്തി സന്നദ്ധ സേനയും രൂപവത്​കരിച്ചു. പൾസ് ഓക്സി മീറ്റർ എല്ലാ വാർഡുകളിലും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനവും നടന്നുവരുന്നതായി പ്രസിഡൻറ് ബിനു ജോസഫ് പറഞ്ഞു. ഹെൽപ് ഡെസ്ക് നമ്പർ 0469 269 6236, ഹെൽത്ത് ഇൻസ്പെക്ടർ -9495 01 1866 മല്ലപ്പള്ളിയിൽ വാഹന പരിശോധന കർശനമാക്കി പൊലീസ് മല്ലപ്പള്ളി: താലൂക്കിൽ വാഹന പരിശോധന കർശനമാക്കി പൊലീസ്. പ്രധാന റോഡുകളിൽ ബാരിക്കേഡ് സ്ഥാപിച്ചാണ്​ പരിശോധന. തിങ്കളാഴ്ച മല്ലപ്പള്ളി, ചെങ്ങരൂർ ചിറ, കുന്നന്താനം എന്നിവിടങ്ങളിൽ ജില്ല പൊലീസ് മേധാവി ആർ. നിശാന്തിനിയുടെ നേതൃത്വത്തിൽ വാഹനങ്ങൾ പരിശോധിച്ചു. തിരുവല്ല ഡിവൈ.എസ്.പി സുനിഷ് കുമാർ, ഇൻസ്​പെക്​ടർ സി.ടി. സഞ്ജയ് എന്നിവരുമായി പൊലീസ് മേധാവി സ്ഥിതി വിലയിരുത്തി. ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തി. കുന്നന്താനം പഞ്ചായത്തിൽ ടെസ്​റ്റ്​ പോസിറ്റിവിറ്റി റേറ്റ് കൂടുതലായതിനാൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന് നടപടി വേണമെന്ന പഞ്ചായത്ത് പ്രസിഡൻറി​ൻെറ ആവശ്യത്തെ തുടർന്നാണ് പൊലീസ് മേധാവിയുടെ സന്ദർശനം. പഞ്ചായത്തിലെ എല്ലാ വഴികളും അടക്കും. പഞ്ചായത്തും ആരോഗ്യവകുപ്പും പൊലീസും ചേർന്ന് കൂടുതൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story