Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2021 5:29 AM IST Updated On
date_range 11 May 2021 5:29 AM ISTകോവിഡ്: വ്യാപനംകൂടിയ പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ -കലക്ടര്‍
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയില്‍ മേയ് ആദ്യയാഴ്ചയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റില്‍ (ടി.പി.ആര്‍) വര്‍ധനയുണ്ടായ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധനല്‍കുമെന്ന് കലക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കലക്ടറേറ്റില്‍ ഓണ്‍ലൈനിൽ ചേര്‍ന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ടി.പി.ആര്‍ കൂടുന്ന ഗ്രാമപഞ്ചായത്തുകളില്‍ ഡൊമിസിലിയറി കെയര്‍ സൻെററുകള്‍ (ഡി.സി.സി) ആരംഭിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യണം. ഇവിടേക്ക് മാറ്റുന്ന രോഗികളുടെ വൈദ്യേതര ആവശ്യങ്ങള്‍ അതത് ഗ്രാമപഞ്ചായത്തുകള്‍ ഏറ്റെടുക്കണം. ഓരോ തദ്ദേശസ്ഥാപനവും രോഗിയെ ചികിത്സക്ക്് എത്തിക്കുന്നതിന് വാടകക്ക് ആംബുലന്‍സ് അല്ലെങ്കില്‍ മറ്റ് വാഹനങ്ങള്‍ ക്രമീകരിക്കണം. വിവിധ കോളനികളില്‍ രോഗവ്യാപനം കണ്ടുവരുന്നതിനാല്‍ വരുംദിവസങ്ങളില്‍ ഇവിടെ കോവിഡ് പരിശോധന വര്‍ധിപ്പിക്കും. ഈ സാഹചര്യത്തില്‍ കോളനികളെ ഡൊമിസിലിയറി കെയര്‍ സൻെററുകളായി മാറ്റേണ്ടതായി വന്നേക്കാം. ഓള്‍ഡ് ഏജ് ഹോമുകളിലും കെയര്‍ ഹോമുകളിലും രോഗികള്‍ വര്‍ധിക്കുന്നതിനാല്‍ ഇവിടെയും കോവിഡ് പരിശോധന ഊര്‍ജിതമാക്കും. ജില്ല അതിര്‍ത്തികളിലുള്ള പ്രദേശങ്ങളിലും രോഗവ്യാപനം കൂടുന്നതിനാല്‍ വരുംദിവസങ്ങളില്‍ പൊലീസിൻെറയും വാര്‍ഡ്തല സമിതികളുടെയും പ്രത്യേക ശ്രദ്ധ ഇവിടെയുണ്ടാകും. തഹസില്‍ദാര്‍മാര്‍ അതത് താലൂക്കുകള്‍ക്ക് കീഴിലുള്ള ടി.പി.ആര്‍ കൂടിയ പ്രദേശങ്ങളിലെ ജനപ്രതിനിധികളുമായി യോഗം ചേര്‍ന്ന് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യം മനസ്സിലാക്കി ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ജില്ലയില്‍ 39 ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ജനകീയ ഹോട്ടലില്‍നിന്ന് ലഭ്യമാക്കും. വാര്‍ഡ്തല സമിതികള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കലക്ടര്‍ പറഞ്ഞു. ജില്ല പൊലീസ് മേധാവി ആര്‍. നിശാന്തിനി, എ.ഡി.എം ഇ. മുഹമ്മദ് സഫീര്‍, തഹസില്‍ദാര്‍മാര്‍, ഡി.എം.ഒ ഡോ. എ.എല്‍. ഷീജ, എൻ.എച്ച്.എം ഡി.പി.എം ഡോ. എബി സുഷന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി.എസ്. നന്ദിനി, ഡി.ഡി.പി എസ്. ശ്രീകുമാര്‍, ആർ.ടി.ഒ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രതിരോധം ശക്തമാക്കി വെച്ചൂച്ചിറ പഞ്ചായത്ത് റാന്നി: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ പൊതുജന പങ്കാളിത്തത്തോടെയുള്ള വിപുലമായ കര്‍മപദ്ധതിക്ക് വെച്ചൂച്ചിറയില്‍ തുടക്കമായി. 15 വാര്‍ഡിലും ജനകീയ ജാഗ്രത സമിതികള്‍ രൂപവത്കരിച്ചു. രണ്ടുദിവസംകൊണ്ട് സമിതികളുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ എല്ലാ കുടുംബങ്ങളിലെയും വിവരശേഖരണം നടത്തും. വിവര ശേഖരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ. ജെയിംസ് നിര്‍വഹിച്ചു. പ്രത്യേക പരിശീലനം നല്‍കിയ 30 സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന ദ്രുതകര്‍മസേനയുടെ പ്രവര്‍ത്തനം ആരംഭിച്ചു. സേനയുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തര വൈദ്യസഹായം വീടുകളില്‍ ലഭിക്കുന്നതിന് മെഡിക്കല്‍ ടീമിനും രൂപംനല്‍കി. ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് അംഗങ്ങളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കോവിഡ് ബാധിതർക്കും ക്വാറൻറീനില്‍ കഴിയുന്നവര്‍ക്കും ആയുര്‍വേദ പ്രതിരോധ മരുന്ന് വിതരണം നടത്തി. 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഉടന്‍ ആയുര്‍വേദ പ്രതിരോധ മരുന്ന് വിതരണം നടത്താനും ക്രമീകരണം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story