Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുറുമ്പൻമൂഴിയിൽ...

കുറുമ്പൻമൂഴിയിൽ പുലിയിറങ്ങി; ജനം ഭീതിയിൽ

text_fields
bookmark_border
റാന്നി: നാറാണംമൂഴി പഞ്ചായത്ത് മേഖലയിലെ കുറുമ്പന്‍മൂഴി പ്രദേശത്ത്​ പുലിഇറങ്ങി. പുലിയെ കണ്ടവര്‍ വിവരം വനപാലകരെ അറിയിച്ചു. നിയുക്ത എം.എല്‍.എ അഡ്വ. പ്രമോദ് നാരായണ്‍, വെച്ചൂച്ചിറ പൊലീസ്, റാന്നി വനപാലകര്‍ എന്നിവര്‍ സ്ഥല​െത്തത്തി. ജനപ്രതിനിധികളുമായി പ്രമോദ്​ നാരായണൻ ചര്‍ച്ച നടത്തി. പ്രദേശത്ത് പുലിക്കൂട് ഒരുക്കാന്‍ വനപാലകര്‍ക്ക് എം.എൽ.എ നിര്‍ദേശം നല്‍കി. വിവരമറിഞ്ഞതോടെ നാടാകെ ഭീതിയിലായി. കഴിഞ്ഞ മാസവും ഈ മേഖലയില്‍ പുലിയെ കണ്ടവര്‍ ഉണ്ട്. പുലിയെ പിടികൂടുവാന്‍ കൂട് വെക്കുന്നതിനൊപ്പം വനപാലകര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യണം എന്ന്​ നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു. പുലിയെ കണ്ട ആളുകളുമായി വനപാലകര്‍ ബന്ധപ്പെട്ടു. നാറാണംമൂഴിയിലെ അത്തിക്കയത്തിന്​ സമീപവും ഒരാഴ്ച മുമ്പ് പുലിയെന്നു സംശയിക്കുന്ന ജീവിയെ കണ്ടതായി നാട്ടുകാരിൽ ചിലർ സംശയമുന്നയിച്ചിരുന്നു. പുലർച്ച ബൈക്കിൽ പോയവർ നാറാണംമൂഴി ഓർത്തഡോക്സ് പള്ളിക്ക് സമീപം പമ്പയാറി​ൻെറ തീരത്തേക്ക് പോകുന്നതായാണ് ഇതിനെ കണ്ടത്. പിന്നീട് പുലർച്ച നടക്കാനിറങ്ങിയവരെ വിവരം അറിയിക്കുകയായിരുന്നു. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തുടർനടപടികളുണ്ടായില്ല. Ptl rni _ 3 tiger
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story