Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാറ്റിലും മഴയിലും...

കാറ്റിലും മഴയിലും പ്ലാ​േൻറഷൻ കോർപറേഷ​െൻറ തോട്ടങ്ങളിൽ നാശം

text_fields
bookmark_border
കാറ്റിലും മഴയിലും പ്ലാ​േൻറഷൻ കോർപറേഷ​ൻെറ തോട്ടങ്ങളിൽ നാശം കൊടുമൺ: ശക്തമായ കാറ്റിലും മഴയിലും പ്ലാ​േൻറഷൻ കോർപറേഷ​ൻെറ ചന്ദനപ്പള്ളി, കൊടുമൺ എസ്​റ്റേറ്റുകളിൽ ടാപ്പിങ്​ മരങ്ങൾ വ്യാപകമായി കടപുഴകി വീണു. കോർപറേഷ​ൻെറ കൊടുമൺ എസ്​റ്റേറ്റ് ഇൻസ്പെക്​ഷൻ ബംഗ്ലാവിന്​ ബി.എസ്​.എൻ.എൽ ​ടവർ വീണ് നാശനഷ്​ടം ഉണ്ടായി. ഇവിടെ ഉണ്ടായിരുന്ന കോർപറേഷൻ ജനറൽ മാനേജർ കരുണ രാജ് അത്ഭുതകരമായാണ്​ രക്ഷപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് ഉണ്ടായ കാറ്റിൽ വള്ളിക്കോട്ടും സമീപ പ്രദേശങ്ങളിലും വൻനാശം സംഭവിച്ചു. നിരവധി പേരുടെ വീടുകളുടെ മുകളിലേക്ക് മരം വീണ് നാശമുണ്ടായി. വള്ളിക്കോട് പഞ്ചായത്ത് ഒാഫിസിന് സമീപം മരം വീണ് 11 കെ.വി ലൈൻ തകർന്നു. ചന്ദനപ്പള്ളി - പൂങ്കാവ് റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ് ഹെല്‍പ് ഡെസ്‌ക് കൊട​ുമൺ: പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് ചുവടെയുള്ള നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ അറിയിച്ചു. ഹെല്‍പ് ഡെസ്‌ക് നമ്പറുകള്‍ - 9497520953, 9946742756, 8606740717, 9562778746, 9745888044.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story