Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇടതുതരംഗത്തിൽ...

ഇടതുതരംഗത്തിൽ അടിതെറ്റി യു.ഡി.എഫ്​

text_fields
bookmark_border
പത്തനംതിട്ട: ജില്ലയിൽ ഇടതുതരംഗത്തിൽ യു.ഡി.എഫ്​ പാടേ തകർന്നടിഞ്ഞു. എൽ.ഡി.എഫ്​ നേടിയത്​ തിളക്കമാർന്ന വിജയം. 2016ലെ തെര​െഞ്ഞടുപ്പിൽ കോന്നി മണ്ഡലം നിലനിർത്താനായത്​ യു.ഡി.എഫിന്​ ആശ്വാസമായിരുന്നു. ഇത്തവണ അഞ്ച്​ മണ്ഡലവും എൽ.ഡി.എഫ്​ ​ൈകപ്പിടിയിലാക്കിയത്​ യു.ഡി.എഫ്​ ക്യാമ്പുകളെ നിരാശയിലാഴ്​ത്തി. ​2016ൽ യു.ഡി.എഫിനൊപ്പംനിന്ന കോന്നിയെ 2019ലെ ഉപതെര​െഞ്ഞടുപ്പിൽ ചേരിപ്പോരിലൂടെ എൽ.ഡി.എഫി​ൻെറ കാൽക്കൽ സമർപ്പിക്കുകയായിരുന്നു. ജില്ലയില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ 43.77 ശതമാനം വോട്ടും എല്‍.ഡി.എഫ് നേടി. 37.84 ശതമാനം വോട്ട്​ യു.ഡി.എഫും 17.60 ശതമാനം വോട്ട്​ എന്‍.ഡി.എയും പങ്കിട്ടു. എന്‍.ഡി.എക്ക്​ 1.49 ശതമാനം വോട്ട്​ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍നിന്ന്​ കുറവാണ്. ഈ വോട്ടുകള്‍ എല്‍.ഡി.എഫിലേക്ക് പോയതായാണ് വിലയിരുത്ത​െപ്പടുന്നത്​. 2016ല്‍ ജില്ലയിലെ നാല് മണ്ഡലങ്ങളിലും വിജയിച്ച എല്‍.ഡി.എഫ് പോള്‍ ചെയ്തതി​ൻെറ 42.13 ശതമാനം വോട്ടുകള്‍ നേടിയിരുന്നു. യു.ഡി.എഫിന് 37.36 ശതമാനം വോട്ടാണ് ലഭിച്ചത്. എന്‍.ഡി.എ 19.09 ശതമാനം വോട്ടും നേടിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story