Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2021 5:31 AM IST Updated On
date_range 3 May 2021 5:31 AM ISTഭൂരിപക്ഷത്തിൽ വീണാ ജോർജ് മുന്നിൽ
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയിൽ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി വീണാ ജോർജ് മുന്നിൽ. 19,003 വോട്ടകളുടെ ഭൂരിപക്ഷമാണ് വീണക്ക് ലഭിച്ചത്. കഴിഞ്ഞ തവണ ഭൂരിപക്ഷം 7646 വോട്ട് ആയിരുന്നു. ഏറ്റവും കുറവ് റാന്നിയിലെ സ്ഥാനാർഥി അഡ്വ. പ്രമോദ് നാരായണനാണ്. 1285 വോട്ടാണ് ഭൂരിപക്ഷം. കഴിഞ്ഞ തവണ രാജു എബ്രഹാം നേടിയതിനെക്കാൾ ഭൂരിപക്ഷം തീരെ കുറഞ്ഞു. അടൂരിൽ ചിറ്റയം ഗോപകുമാറിൻെറ ഭൂരിപക്ഷം ഇത്തവണ വലിയതോതിൽ കുറഞ്ഞു. 2919 വോട്ട് മാത്രമാണ് ഭുരിപക്ഷം. തിരുവല്ലയിൽ അഡ്വ.മാത്യു ടി. തോമസിന് ഭൂരിപക്ഷം 11,421 വോട്ട്. കഴിഞ്ഞ തവണ 8282 ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. കോന്നി നിയോജക മണ്ഡലത്തിൽ അഡ്വ.കെ.യു.ജനീഷ് കുമാര്‍ 8508 വോട്ട് ഭുരിപക്ഷം നേടി. കഴിഞ്ഞ തവണ 9353 ആയിരുന്നു ഭൂരിപക്ഷം. കഴിഞ്ഞ അഞ്ച് വർഷം നടത്തിയ വികസനപ്രവർത്തനങ്ങൾ കൂടുതൽ കരുേത്താടെ മുേന്നാട്ട് കൊണ്ടുപോകുകയും ജനക്ഷേമം ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് വീണാ ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story