Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2021 5:30 AM IST Updated On
date_range 3 May 2021 5:30 AM ISTആരവങ്ങളില്ലാതെ വിജയാഘോഷം
text_fieldsbookmark_border
പത്തനംതിട്ട: ആരവങ്ങളും ബഹളങ്ങളും ഇല്ലാതെ വീടുകളിലിരുന്ന് വിജയം ആഘോഷിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്ത് ജില്ലയിലെങ്ങും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ഞായറാഴ്ച ആരും പുറത്തിറങ്ങിയില്ല. പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് നിരീക്ഷണം ഉണ്ടായിരുന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന പരിശോധനകൾക്ക് ശേഷമാണ് ഉദ്യോഗസ്ഥരെയും കൗണ്ടിങ് ഏജൻറുമാരെയും കടത്തിവിട്ടത്. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കുപുറത്ത് ആരും കാത്തുനിന്നിരുന്നില്ല. എല്ലാവരും വീടുകളിൽ ടെലിവിഷന് മുന്നിലിരുന്ന് തെരഞ്ഞെടുപ്പുഫലം കാണുകയായിരുന്നു. ചില സ്ഥലങ്ങളിൽ പടക്കം പൊട്ടിച്ച് വിജയം ആഘോഷിച്ചു. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഒരു വിജയാഘോഷവും ഉണ്ടായിരുന്നില്ല. എല്ലാ സ്ഥലങ്ങളും വിജനമായിരുന്നു. ലോക്ഡൗൺ പ്രതീതിയായിരുന്നു എല്ലായിടത്തും. പാർട്ടി ഓഫിസുകളിൽ പ്രവർത്തകർ എത്തിയിരുന്നു. ആഹ്ലാദ പ്രകടനങ്ങൾ അനുവദിക്കുന്നതല്ലെന്ന മുന്നറിയിപ്പ് ്അനൗൺസ്െമൻറുകളും നഗരത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story