Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനന്ദിപറഞ്ഞ് ജനീഷ്...

നന്ദിപറഞ്ഞ് ജനീഷ് കുമാർ

text_fields
bookmark_border
കോന്നി: കോന്നിയിലെ ജനങ്ങൾ നൽകിയ അംഗീകാരത്തിന് വിനയത്തോടെ നന്ദി രേഖപ്പെടുത്തുന്നതായി അഡ്വ. കെ.യു. ജനീഷ്കുമാർ പറഞ്ഞു. എൽ.ഡി.എഫ് സർക്കാറി​ൻെറ പിന്തുണയിൽ കോന്നി നിയോജകമണ്ഡലത്തിൽ 16 മാസക്കാലം വലിയ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിഞ്ഞു. കോന്നിയെ വികസന കുതിപ്പിലേക്ക് നയിക്കാൻ നടത്തിയ പരിശ്രമങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമായാണ് ഈ വിജയത്തെ കാണുന്നത്. കൂടുതൽ വിനയാന്വിതനായി ജനങ്ങൾക്കുവേണ്ടി തുടർന്നും പ്രവർത്തിക്കും. കോന്നിയെ വികസന നേട്ടങ്ങളിലൂടെ മുന്നോട്ടുനയിക്കും. എല്ലാ ജനപ്രതിനിധികളെയും കക്ഷിരാഷ്​ട്രീയാത്തിനതീതമായി കൂട്ടിനിർത്തി വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകുന്നു. വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച എൽ.ഡി.എഫ് പ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നതായി ജനീഷ്​കുമാർ പ്രസ്​താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story