Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2021 5:29 AM IST Updated On
date_range 3 May 2021 5:29 AM ISTസമ്പൂർണ വിജയം സമ്മാനിച്ച മലയോര ജില്ലക്ക് മന്ത്രിസഭയിലും ഇടം ലഭിച്ചേക്കും
text_fieldsbookmark_border
പത്തനംതിട്ട: അഞ്ചിടത്തും ഇടതുമുന്നണി വിജയം ആവർത്തിച്ച മലയോര ജില്ലക്ക് പുതിയ മന്ത്രിസഭയിൽ ഇടം ലഭിക്കാൻ സാധ്യത. രാജു എബ്രഹാം വീണ്ടും മത്സരിച്ച് ജയിച്ചിരുന്നെങ്കിൽ അദ്ദേഹം സി.പി.എമ്മിൻെറ മന്ത്രിയാകുമായിരുന്നു. പുതിയ സാഹചര്യത്തിൽ ആറന്മുളയിൽനിന്ന് വലിയ ഭൂരിപക്ഷത്തിൽ വീണ്ടും വിജയിച്ച വീണാ ജോർജും കോന്നിയിൽ നിന്നും രണ്ടാമതും വിജയിച്ച കെ.യു. ജനീഷ്കുമാറുമാണ് ജില്ലയിൽനിന്നുള്ള സി.പി.എം എം.എൽ.എമാർ. ഇവരിൽ വീണാ േജാർജിന് മന്ത്രിസ്ഥാനാം ലഭിക്കാൻ സാധ്യത കൽപിക്കുന്നുണ്ട്്. മുഖ്യമന്ത്രിയടക്കമുള്ളവരുമായുള്ള നല്ല ബന്ധമാണ് ഇതിന് കാരണം. ഇങ്ങനെയുണ്ടാകുന്നില്ലെങ്കിൽ ഘടകകക്ഷികൾക്കാെണങ്കിലും മന്ത്രി ലഭിച്ചേക്കും. കഴിഞ്ഞ മന്ത്രിസഭയിൽനിന്ന് ഇടക്കാലത്ത് ഒഴിവാക്കപ്പെട്ട മാത്യു ടി.തോമസ് തന്നെ വീണ്ടും ജനതാദളിനെ പ്രതിനിധീകരിേച്ചക്കാം. ഇത്രകാലവും മന്ത്രിസ്ഥാനം അലങ്കരിച്ച മാത്യു ടി.തോമസിന് തന്നെ വീണ്ടും അവസരം ലഭിക്കുന്ന കാര്യത്തിൽ അവരുടെ പാർട്ടിയുടെ തീരുമാനം പ്രധാനമാണ്. മറ്റൊരു സാധ്യത കൽപിക്കുന്നത് അടൂരിൽനിന്ന് മൂന്നാമതും വിജയിച്ച ചിറ്റയം േഗാപകുമാറിനാണ്. സി.പി.ഐയുടെ തീരുമാന പ്രകാരം ചിറ്റയത്തിന് ഇനി ഒരു അവസരം ഇല്ല. അതുകൊണ്ട് ചിറ്റയത്തെ മന്ത്രിസ്ഥാനത്തേക്കോ അല്ലെങ്കിൽ ഡെപ്യൂട്ടി സ്പീക്കർ അടക്കം മറ്റ് സ്ഥാനങ്ങളിലേക്കോ പരിഗണിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story