Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightദേശീയ നേതാക്കൾ...

ദേശീയ നേതാക്കൾ എത്തിയിട്ടും നിലംതൊടാതെ യു.ഡി.എഫും എൻ.ഡി.എയും

text_fields
bookmark_border
പത്തനംതിട്ട: ദേശീയ നേതാക്കൾ എത്തിയിട്ടും പത്തനംതിട്ടയിൽ നിലംതൊടാതെ യു.ഡി.എഫും എൻ.ഡി.എയും. ജില്ലയിലെയും സമീപ ജില്ലകളിലെയും എൻ.ഡി.എ സ്ഥാനാർഥികൾക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ജില്ലയിൽ എത്തി. തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമായി ശബരിമല ഉന്നയിക്കുന്നതി​ൻെറകൂടി പശ്ചാത്തലത്തിലാണ്​ മോദി പത്തനംതിട്ടയിൽ എത്തിയത്​്​. കോന്നി മണ്ഡലത്തിലെ പ്രമാടം ഇൻഡോർ സ്​​റ്റേഡിയത്തിലാണ്​ പ്രധാനമന്ത്രി പ്രചാരണ യോഗത്തിൽ സംസാരിച്ചത്​. ആയിരങ്ങൾ തടിച്ചുകൂടിയ യോഗത്തിൽ ശരണംവിളിച്ചു കൊണ്ടായിരുന്നു മോദി പ്രസംഗം തുടങ്ങിയത്​​. എന്നാൽ, കോന്നിയിൽ മാത്രമല്ല, സമീപ മണ്ഡലങ്ങളിലും എൻ.ഡി.എ സ്ഥാനാർഥികൾ പിന്നാക്കംപോകുന്ന കാഴ്​ചയാണ്​ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോൾ ഉണ്ടായിരിക്കുന്നത്​. പ്രധാനമന്ത്രിയെക്കൂടാതെ നിർമല സീതാരാമൻ അടക്കം മുതിർന്ന കേന്ദ്രമന്ത്രിമാരും ജില്ലയിൽ പ്രചാരണം കൊഴുപ്പിക്കാൻ എത്തിയിരുന്നു. എന്നാൽ, പുറമെ ഓളമുണ്ടാക്കിയതിനപ്പുറം താഴേത്തട്ടി​ൽ ജനങ്ങൾക്കിടയിലേക്ക്​ എൻ.ഡി.എയുടെ ​പ്രചാരണം എത്തിയില്ലെന്നാണ്​ ഫലംനൽകുന്ന സൂചന. യു.ഡി.എഫി​ൻെറ പ്രചാരണം കൊഴ​ുപ്പിക്കാൻ താരപ്രചാരകനായ രാഹുൽ ഗാന്ധിതന്നെ ജില്ലയിൽ എത്തി. കോന്നി, ആറന്മുള, റാന്നി മണ്ഡലങ്ങളിൽ റോഡ് ​ഷോ നടത്തിയ രാഹുൽ ഗാന്ധിയുടെ വരവ്​ യു.ഡി.എഫ്​ പ്രവർത്തകർക്കിടയിൽ വലിയ ആവേശമാണ്​ ഉയർത്തിയത്​. എന്നാൽ, അതൊന്നും വോട്ടായി മാറി​യില്ലെന്ന്​ ഫലം വന്നപ്പോൾ വ്യക്തമായി. എൽ.ഡി.എഫ്​ പതിവുപോലെ ചിട്ടയായ പ്രവർത്തനം നടത്തി മുന്നേറിയപ്പോൾ യു.ഡി.എഫും എൻ.ഡി.എയും അവർക്കൊപ്പം എത്താൻ പാടുപെടുന്ന കാഴ്​ചയായിരുന്നു എങ്ങും. വീടുകയറി സ്ലിപ്​ കൊടുക്കുന്നതിൽപോലും ഇത്​ പ്രകടമായിരുന്നു. ഇടതുമുന്നണി സ്​ക്വാഡുകൾ മൂന്നുംനാലും തവണ വീടു കയറുകയും വളരെ നേരത്തേതന്നെ വോട്ടർ സ്ലിപ് നൽകുകയും ചെയ്​തപ്പോൾ വോ​ട്ടെടുപ്പി​ൻെറ തലേന്നാണ്​ പലസ്ഥലത്തും യു.ഡി.എഫി​ൻെറ സ്ലിപ്പുമായി പ്രവർത്തകർ എത്തിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story