Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറാന്നിയിൽ പ്ര​േമാദ്​...

റാന്നിയിൽ പ്ര​േമാദ്​ നാരായണ​േൻറത്​ അത്ഭുത വിജയം

text_fields
bookmark_border
പത്തനംതിട്ട: വരത്തൻ, ലവ്​ ജിഹാദ്​, ബി.ജെ.പി ബന്ധം തുടങ്ങിയ ആരോപണങ്ങളെയെല്ലാം അതിജീവിച്ചാണ്​ പ്രമോദ്​ നാരായണൻ റാന്നിയുടെ ജനപ്രതിനിധിയായത്​. ആലപ്പുഴ നൂറനാട്​ സ്വദേശിയായ പ്രമോദ്​ റാന്നിയിൽ കേരള കോൺഗ്രസ്​ സ്ഥാനാർഥിയായത്​ പത്തനംതിട്ടയിലെ കേരള കോൺഗ്രസുകാർക്കുപോലും അത്ര രുചിച്ചിരുന്നില്ല. എൽ.​ഡി.എഫിലെ സി.പി.എമ്മിൽ നിന്നടക്കം എതിർപ്പുകളെ നേരിടേണ്ടിവന്നു. അതിനെയെല്ലാം അതിജീവിച്ച്​ പ്രമോദ്​ നാരായണൻ നേടിയത്​ അത്ഭുത വിജയമാണ്​. പ്രമോദി​ൻെറ വിജയം കേരള കോൺഗ്രസ്​ ചെയർമാൻ ജോസ്​ കെ.മാണിയുടെ നയതന്ത്ര വിജയമായും വിലയിരുത്ത​െപ്പടുന്നു. പ്രമോദി​ൻെറ മുഖ്യ എതിരാളി കോൺഗ്രസിലെ റിങ്കു ചെറിയാ​ൻെറ നേതൃത്വത്തിലാണ്​ പ്രമോദ്​ വരത്തനെന്ന പ്രചാരണം നടത്തിയത്​. അതിനുള്ള റാന്നിക്കാരുടെ കൂടി മറുപടിയാണ്​ തെര​െഞ്ഞടുപ്പ്​ ഫലം. പ്രചാരണ വേളയിൽ ജോസ്​ കെ.മാണി നടത്തിയ ലവ്​ ജിഹാദ്​ ആരോപണം റാന്നിയിൽ യു.ഡി.എഫ്​ പ്രചാരണമാക്കിയിരുന്നു. റാന്നി പഞ്ചായത്തിൽ ബി.ജെ.പിയുടെയും സി.പി.എമ്മി​ൻെറയും പിന്തുണയിൽ കേരള കോൺഗ്രസ്​ അംഗം പ്രസിഡൻറായതിന്​ സമാനമായ ബി.ജെ.പി ബന്ധം നിയമസഭ തെര​െഞ്ഞടുപ്പിലുമു​െണ്ടന്ന പ്രചാരണവുമുണ്ടായി. ക്രൈസ്​തവർ ഏറെയുള്ള മണ്ഡലത്തിൽ നായർ സമുദായാംഗമായ ആളെ സ്ഥാനാർഥിയാക്കിയ കേരള കോൺഗ്രസ്​ തീരുമാനം ഏറെ വിമർശിക്ക​െപ്പട്ടിരുന്നു. അതെല്ലാം അസ്ഥാനത്താക്കുന്നതുമായി പ്രമോദി​ൻെറ വിജയം. റാന്നിയിലേത്​ ഇടതുമുന്നണിയുടെ രാഷ്​ട്രീയ വിജയമായാണ്​ വിലയിരുത്ത​െപ്പടുന്നത്​. എൻ.ഡി.എക്കുവേണ്ടി ബി.ഡി.ജെ.എസ്​ സംസ്ഥാന വൈസ്​ പ്രസിഡൻറും എസ്​.എൻ.ഡി.പി പത്തനംതിട്ട യൂനിയൻ പ്രസിഡൻറുമായ കെ. പത്മകുമാറായിരുന്നു മത്സരിച്ചത്​. 2016ലും പത്മകുമാറായിരുന്നു എൻ.ഡി.എ സ്ഥാനാർഥി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story