Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2021 5:28 AM IST Updated On
date_range 3 May 2021 5:28 AM ISTപുതുമുഖങ്ങളും കോൺഗ്രസിനെ തുണച്ചില്ല; മൂന്നിടത്തും അടിതെറ്റി
text_fieldsbookmark_border
എൽ.ഡി.എഫിൻെറ ജനപിന്തുണക്ക് മുന്നിൽ ഇവരിൽ ആർക്കും പിടിച്ചുനിൽക്കാനായില്ല പത്തനംതിട്ട: ജില്ലയിൽ പുതുമുഖങ്ങളെ ഇറക്കിയുള്ള പരീക്ഷണവും കോൺഗ്രസിനെ തുണച്ചില്ല. റാന്നി, അടൂർ, കോന്നി മണ്ഡലങ്ങളിലാണ് കോൺഗ്രസ് ഇത്തവണ യുവനേതാക്കളെ രംഗത്തിറക്കിയത്. കോന്നിയിലും അടൂരും പുതുമഖ സ്ഥാനാർഥികൾ സിറ്റിങ് എം.എൽ.എമാേരാട് പരാജയപ്പെട്ടപ്പോൾ റാന്നിയിൽ പുറത്തുനിന്നെത്തിയ മറ്റൊരു പുതുമുഖത്തോടാണ് കോൺഗ്രസിൻെറ യുവേനതാവ് പരാജയപ്പെട്ടത്. സ്ഥാനാർഥിത്വം മോഹിച്ചിരുന്ന മുതിർന്ന നേതാക്കളെ പലരെയും ഒഴിവാക്കിയാണ് പുതുമുഖങ്ങൾക്ക് സീറ്റ് കൊടുത്തത്. തുടക്കത്തിൽ വലിയ എതിർപ്പ് ഉയർന്നെങ്കിലും മുതിർന്ന നേതാക്കളുടെ ഇടപെടലിനെ തുടർന്ന് പ്രതിഷേധമെല്ലാം കെട്ടടങ്ങുകയായിരുന്നു. കാലുവാരലിൻെറ സൂചനകളില്ലാതെയാണ് എല്ലായിടത്തും പ്രചാരണം മുന്നോട്ടുപോയതും. എന്നാൽ, എൽ.ഡി.എഫിൻെറ ജനപിന്തുണക്ക് മുന്നിൽ ഇവരിൽ ആർക്കും പിടിച്ചുനിൽക്കാനായില്ല. റാന്നിയിലായിരുന്നു യു.ഡി.എഫിന് ഏറ്റവും വലിയ പ്രതീക്ഷ ഉണ്ടായിരുന്നത്. എൽ.ഡി.എഫിൻെറ സ്ഥാനാർഥിയും പുതുമുഖമായിരുന്നെങ്കിലും മണ്ഡലത്തിൻെറ പുറത്തു നിന്നെത്തിയതിനാൽ മണ്ഡലത്തിൽനിന്ന് തന്നെയുള്ള റിങ്കു ചെറിയാന് ജയം ഉറപ്പാണെന്നാണ് കരുതിയത്. പ്രമോദ് നാരായണന് സ്വന്തം പാർട്ടിയിൽനിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നുമില്ല. എന്നാൽ, ഇതൊന്നും കാര്യങ്ങൾ അനുകൂലമാക്കാൻ റിങ്കുവിനെ സഹായിച്ചില്ല. കുടുംബാധിപത്യം എന്നും മറ്റും പറഞ്ഞ് റിങ്കുവിനെതിരെ പാർട്ടിയിലെ ഒരു ചെറിയ വിഭാഗം നിലകൊണ്ടിരുന്നതായും സംശയിക്കുന്നുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങൾ പിന്നാലെ പുറത്തുവരുെമന്ന കാര്യത്തിൽ സംശയമില്ല. റാന്നി പോലെ തന്നെ യു.ഡി.എഫിന് വലിയ സാധ്യത കൽപിച്ച മണ്ഡലമാണ് അടൂർ. യൂത്ത് കോൺഗ്രസ് നേതാവ് എം.ജി. കണ്ണൻെറ സ്ഥാനാർഥിത്വം പാർട്ടിയിൽ എതിരില്ലാതെ അംഗീകരിക്കപ്പെട്ടിരുന്നതുമാണ്. പ്രചാരണത്തിലൂടനീളം വലിയ ഓളമുണ്ടാക്കാൻ കണ്ണന് കഴിയുകയും ചെയ്തിരുന്നു. എന്നാൽ, മണ്ഡലത്തിൽ ഇടതുമുന്നണിയുടെ ജനകീയ അടിത്തറയെ മറികടക്കാൻ കണ്ണനും കഴിഞ്ഞില്ല. കോന്നിയിൽ റോബിൻ പീറ്ററിൻെറ കാര്യത്തിൽ തർക്കങ്ങളുണ്ടായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ റോബിൻ പീറ്ററെ സ്ഥാനാർഥിയാക്കാൻ അടൂർ പ്രകാശ് വാശിപിടിച്ചതും ഇവരുടെ നിസ്സഹകരണത്തിൽ അന്ന് സ്ഥാനാർഥിയായ പി. മോഹൻരാജ് പരാജയപ്പെട്ടതും റോബിന് തിരിച്ചടിയാകുേമാ എന്ന് പാർട്ടിയിെല നിഷ്പക്ഷമതികൾ ആശങ്കപ്പെട്ടിരുന്നു. ഇതു ശരിവെക്കുന്ന രീതിയിലാണ് ഫലം വന്നത്. മോഹൻരാജ് പിടിച്ചതിനെക്കാൾ കൂടുതൽ വോട്ട് പിടിക്കാൻ റോബിന് കഴിഞ്ഞു എന്നതുമാത്രമാണ് ആശ്വസിക്കാനുള്ള വക. റോബിൻെറ സ്ഥാനാർഥിത്വം പാർട്ടിക്കപ്പുറം അടൂർ പ്രകാശിൻെറ വ്യക്തിപരമായ താൽപര്യമായിരുന്നു. അതുകൊണ്ടുതന്നെ പരാജയം കാൽനൂറ്റാണ്ട് കോന്നിയെ നിയമസഭയിൽ പ്രതിനിധീകരിച്ച അടൂർ പ്രകാശിനേറ്റ കനത്ത തിരിച്ചടിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story