Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅഞ്ചുവയസ്സുകാരിയെ...

അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിയെ കസ്​റ്റഡിയിൽ വിട്ടു

text_fields
bookmark_border
ptl th2 പത്തനംതിട്ട: കുമ്പഴയിൽ അഞ്ചുവയസ്സുകാരിയെ ശാരീരിക പീഡനത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശിയായ പ്രതിയെ മൂന്നുദിവസത്തെ പൊലീസ് കസ്​റ്റഡിയിൽ വിട്ടു പോക്സോ പ്രിൻസിപ്പൽ കോടതി ഉത്തരവായി. കഴിഞ്ഞ ചൊവ്വാഴ്​ച രാത്രി പൊലീസ് കസ്​റ്റഡിയിൽനിന്ന് രക്ഷപ്പെട്ടതിനെ തുടർന്ന് കനത്ത പൊലീസ് കാവലിലാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി. കുട്ടിയുടെ രണ്ടാനച്ഛനാണ്​ പ്രതി. ഇയാൾ മദ്യവും കഞ്ചാവും ഉപയോഗിച്ചശേഷം കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക്​ രണ്ടരയോടെയാണ് കുട്ടിയെ മരിച്ചനിലയിൽ കുമ്പഴയിലെ വാടകവീട്ടിൽ കണ്ടെത്തുന്നത്. ശരീരത്തിലും കഴുത്തിലും മൂർച്ചയേറിയ ആയുധംകൊണ്ട് വരഞ്ഞ പാടുണ്ടായിരുന്നു. അടുക്കള ജോലിക്ക്​ പോയി മടങ്ങിയെത്തിയ മാതാവണ്​ കുട്ടിയെ ആദ്യം കാണുന്നത്. തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. കുട്ടിയുടെ ശരീരത്തിൽ 60 മുറിവുകളുണ്ടായിട്ടുണ്ട്. നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണം. അറസ്​റ്റ്​ചെയ്യാനെത്തിയ പൊലീസിനെ ആക്രമിക്കുകയും രാത്രിയിൽ പൊലീസ് സ്​റ്റേഷനിൽനിന്ന് ഓടിപ്പോവുകയും ചെയ്ത പ്രതിയെ പിറ്റേന്ന് രാവിലെ താമസസ്ഥലത്തെ ചാലിൽനിന്ന് കണ്ടെത്തുകയായിരുന്നു. കേസിൽ അമ്മയെയും പ്രതിചേർക്കാൻ സാധ്യതയുണ്ട്​. പ്രതിയായ രണ്ടാനച്ഛൻ കുട്ടിയെ മർദിക്കുന്നത് അമ്മ കണ്ടിട്ടില്ലെന്നാണ് മൊഴി നൽകിയതെന്ന് പൊലീസ് പറയുന്നു. ഇത് കളവാണെന്ന് തെളിഞ്ഞാൽ അമ്മയും പ്രതിചേർക്കപ്പെടും. ... മെംബർഷിപ്​ കാമ്പയിൻ പത്തനംതിട്ട: ബി.ആർ. അം​േബദ്​കർ ജനകീയവേദി ജില്ലതല ​െമംബർഷിപ്​ കാമ്പയിൻ സംസ്ഥാന ട്രഷറർ ലളിത മലയാലപ്പുഴ ഉദ്​ഘാടനം ചെയ്​തു. ജില്ല പ്രസിഡൻറ്​ സൗദാമിനി രാജൻ അധ്യക്ഷതവഹിച്ചു. വിക്രമൻ അടൂർ, ശശി പൂങ്കാവ്,​ രാജു ഇലന്തൂർ, രതി രാജൻ ആലപ്പുഴ, ഒ.എൻ. പ്രമീള, കെ. ​െസെനബ ബീവി, ഉഷ, മോഹനൻ മേക്കൊഴൂർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story