Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപൊതുമരാമത്ത് റോഡിൽ...

പൊതുമരാമത്ത് റോഡിൽ ദൂരപരിധി ലംഘിച്ചുള്ള നിർമാണം തടഞ്ഞു

text_fields
bookmark_border
പൊതുമരാമത്ത് റോഡിൽ ദൂരപരിധി ലംഘിച്ചുള്ള നിർമാണം തടഞ്ഞു
cancel
റാന്നി: പൊതുമരാമത്ത് റോഡില്‍ ദൂരപരിധി ലംഘിച്ച് നിര്‍മാണം നടത്താനുള്ള ശ്രമം പൊലീസ് തടഞ്ഞു. മന്ദമരുതി - വെച്ചൂച്ചിറ- മുക്കൂട്ടുതറ റോഡിൽ ചേത്തക്കല്‍ ക്ഷേത്രത്തിന് സമീപമാണ് അനധികൃത നിര്‍മാണം നടത്താന്‍ സ്വകാര്യവ്യക്തി ശ്രമിച്ചത്. റോഡ് ഉന്നത നിലവാരത്തിലാക്കുന്നതി​ൻെറ ഭാഗമായി റോഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ വീതി വര്‍ധിപ്പിച്ചിരുന്നു. വീതി വര്‍ധിപ്പിക്കുന്നതില്‍ എതിര്‍പ്പുള്ള ഒരു വിഭാഗം സംരക്ഷണം ആവശ്യപ്പെട്ട്​ കോടതിയെ സമീപിച്ചിരുന്നു. കോടതി ഉത്തരവ് ഉണ്ടാകുന്നതിനുമുമ്പ്​ മിക്കയിടത്തും ആവശ്യത്തിന് വീതിയെടുത്തിരുന്നു. മന്ദമരുതിക്ക് സമീപം വീതിയെടുത്തതിന് സ്ഥലമുടമ ഹൈകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കേസ് പരിഗണിച്ച കോടതി പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. റോഡ് വീതി വർധിപ്പിക്കുന്നതില്‍നിന്ന്​ പരാതിക്കാര്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തിയില്ലെന്നതായിരുന്നു കാരണം. റോഡില്‍നിന്ന്​ ദൂരപരിധി ലംഘിച്ച് മതിലുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതാണ് റാന്നി പൊലീസ് എത്തി തടഞ്ഞത്. മിക്ക ഭൂവുടമകളും വര്‍ധിപ്പിച്ച വീതി നിലനിര്‍ത്തി കെട്ടുകള്‍ മാറ്റി സ്ഥാപിച്ചിരുന്നു. എന്നാല്‍, ചിലര്‍ വീതിയായി എടുത്ത സ്ഥലം വീണ്ടും ത‍ൻെറ ഭൂമിയോടൊപ്പം ചേര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവിടെ മതിലുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതിന് നാട്ടുകാര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. Pt rni _1 road ഫോട്ടോ: മന്ദമരുതി- വെച്ചൂച്ചിറ- മുക്കൂട്ടുതറ റോഡിൽ ചേത്തക്കൽ ക്ഷേത്രത്തിന്​ സമീപത്തെ അനധികൃത നിർമാണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story