Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2021 5:31 AM IST Updated On
date_range 17 Feb 2021 5:31 AM ISTജില്ല ആശുപത്രിയില്‍ നേത്രരോഗ വിഭാഗം, ഓപറേഷന്‍ തിയറ്റർ നിര്‍മാണത്തിന് തുടക്കം
text_fieldsbookmark_border
പത്തനംതിട്ട: കോഴഞ്ചേരിയിലെ ജില്ല ആശുപത്രിയിൽ സമ്പൂര്‍ണ നേത്രരോഗ വിഭാഗത്തിൻെറയും ഓപറേഷന്‍ തിയറ്റര്‍ സമുച്ചയത്തിൻെറയും നിർമാണോദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. നേത്രരോഗ ചികിത്സക്ക് മാത്രമായി പുതിയ കെട്ടിട സമൂച്ചയത്തിൻെറ നിര്‍മാണവും രണ്ടാമതായി ലക്ഷ്യ എന്ന പേരില്‍ നിലവിലെ ഓപറേഷന്‍ തിയറ്ററും ലേബര്‍ റൂമും കൂടുതല്‍ ആധുനിക സൗകര്യങ്ങളോടുകൂടി വിപുലീകരിക്കുന്നതുമാണ് പദ്ധതി. ലക്ഷ്യപദ്ധതിക്കായി 1.75 കോടി രൂപയും നേത്രവിഭാഗത്തിനായി 1.15 കോടിയുമാണ് വകയിരുത്തിയിരിക്കുന്നത്. വീണാ ജോര്‍ജ് എം.എല്‍.എ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ഡി.എം.ഒ ഡോ.എ.എല്‍. ഷീജ, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് ജിജി വര്‍ഗീസ്, ജില്ല പഞ്ചായത്ത് അംഗം സാറാ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സാറാമ്മ ഷാജന്‍, പഞ്ചായത്ത് അംഗങ്ങളായ ബിജിലി പി.ഈശോ, ഗീതു മുരളി, ബിജോ പി.മാത്യു, കോണ്‍ഗ്രസ് (എസ്) മണ്ഡലം പ്രസിഡൻറ് ഷാഹുല്‍ഹമീദ്, എന്‍.എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍, ആര്‍.എം.ഒ ഡോ. ജീവന്‍, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. എസ്. പ്രതിഭ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story