Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2021 5:31 AM IST Updated On
date_range 17 Feb 2021 5:31 AM ISTകലഞ്ഞൂരിൽ സ്പോർട്സ് ഫിറ്റ്നസ് സെൻറർ ഉടൻ പ്രവർത്തനം ആരംഭിക്കും; നിർമാണോദ്ഘാടനം മന്ത്രി നിർവഹിച്ചു
text_fieldsbookmark_border
കലഞ്ഞൂരിൽ സ്പോർട്സ് ഫിറ്റ്നസ് സൻെറർ ഉടൻ പ്രവർത്തനം ആരംഭിക്കും; നിർമാണോദ്ഘാടനം മന്ത്രി നിർവഹിച്ചു കലഞ്ഞൂർ: പൊതുജനങ്ങളുടെയും കായികതാരങ്ങളുടെയും ശാരീരികക്ഷമത മെച്ചപ്പെടുത്തുകയും പുതിയ കായിക സംസ്കാരം സൃഷ്ടിക്കുകയുമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി ഇ.പി. ജയരാജൻ. കലഞ്ഞൂരിൽ നിർമിക്കുന്ന സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സൻെററിൻെറ നിർമാണോദ്ഘാടനം ഓൺലൈൻ വഴി നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തുടനീളം ഇതിനോടകം ഏഴ് ഫിറ്റ്നസ് സൻെററുകൾ പ്രവർത്തനം ആരംഭിച്ചു. എം.എൽ.എയുടെ നിവേദനത്തെ തുടർന്നാണ് രണ്ടാം ഘട്ടത്തിൽ കോന്നിക്ക് ആദ്യ പരിഗണന നൽകിയതെന്നും മന്ത്രി പറഞ്ഞു. ഒരുമാസത്തിനുള്ളിൽ കായികതാരങ്ങൾക്ക് ഏറെ ഗുണംചെയ്യുന്ന പദ്ധതി പൂർത്തീകരിച്ച് നാടിന് സമർപ്പിക്കുമെന്ന് അധ്യക്ഷപ്രസംഗത്തിൽ കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഫിറ്റ്നസ് സൻെററിൽ ആധുനിക ഉപകരണങ്ങൾക്ക് പുറമെ ഫ്ലോറിങ്, സെൻട്രലൈസ്ഡ് എ.സി, സി.സി ടി.വി, ലോക്കർ സൗകര്യം, ഫിംഗർ പ്രിൻറ് അക്സസ് എന്നീ സൗകര്യം സജ്ജമാക്കുമെന്നും എം.എൽ.എ പറഞ്ഞു. ഇൻറീരിയർ പ്രവൃത്തികൾക്ക് 57.62 ലക്ഷം രൂപയുടെയും അത്യാധുനിക ഉപകരണങ്ങൾ വാങ്ങുന്നതിന് 50 ലക്ഷം രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് പുഷ്പവല്ലി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. തുളസീധരൻപിള്ള, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. മണിയമ്മ, മിനി എബ്രഹാം, പി.വി. ജയകുമാർ, എം. മനോജ് കുമാർ, കെ. അനിൽകുമാർ, കെ.പി. ഉദയഭാനു, എ.പി. ജയൻ, കെ.ജി. രാമചന്ദ്രൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story