Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎശ്വര്യ കേരള യാത്ര...

എശ്വര്യ കേരള യാത്ര ഇന്ന് ജില്ലയില്‍

text_fields
bookmark_border
പത്തനംതിട്ട: 'സംശുദ്ധം സദ്ഭരണം' മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ബുധനാഴ്​ച​ ജില്ലയിൽ പര്യടനം നടത്തുമെന്ന്​ ഡി.സി.സി പ്രസിഡൻറ്​ ബാബു ജോര്‍ജ് അറിയിച്ചു. രാവിലെ എട്ടിന്​ തിരുവല്ല അശോക് ഇൻറര്‍നാഷനലില്‍ പൗരപ്രമുഖരും സാമൂഹിക-സാംസ്കാരിക നേതാക്കളുമായി കുടിക്കാഴ്​ച നടത്തും. യു.ഡി.എഫ് സര്‍ക്കാറിൻെറ പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിക്കേണ്ട വികസന പദ്ധതികളെപ്പറ്റിയുള്ള നിർദേശങ്ങള്‍ സ്വീകരിക്കും. തുടര്‍ന്ന് മാധ്യമങ്ങളെ കാണും. വിവിധയിടങ്ങളിൽ സ്വീകരണം നൽകും. 10ന്​ വൈ.എം.സി.എ ജങ്​ഷനില്‍ ജില്ലതല സ്വീകരണ ഉദ്ഘാടനം നടക്കുമെന്ന് ജാഥാ കോഓഡിനേറ്റര്‍മാരായ അഡ്വ. എ. സുരേഷ്കുമാര്‍, അഡ്വ. വെട്ടൂര്‍ ജ്യോതിപ്രസാദ് എന്നിവര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story