Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2021 5:31 AM IST Updated On
date_range 17 Feb 2021 5:31 AM ISTപന്തളം നഗരസഭ; വെല്ലുവിളികൾക്കിടയിൽ ഭരണസമിതി
text_fieldsbookmark_border
പന്തളം: ബി.ജെ.പി അധികാരത്തിലെത്തിയ പന്തളം നഗരസഭയിൽ പ്രതിപക്ഷ അംഗങ്ങളുടെ ആരോപണത്തിന് ഭരണകക്ഷിയിലെ ചിലരുടെ പിന്തുണയും ആയതോടെ ഭരണസമിതി വെല്ലുവിളികൾക്കിടയിൽ. തെക്കൻ കേരളത്തിൽ ബി.ജെ.പിക്ക് ലഭിച്ച ഏക നഗരസഭയാണ് പന്തളം. 33 അംഗങ്ങളിൽ 18പേർ ബി.ജെ.പി പ്രതിനിധികളാണ്. ഇതിൽ 14പേരും വനിതകളാണ്. എന്നാൽ, ചെയർമാൻ സ്ഥാനം ജനറൽ ആയിരുന്നിട്ടും സുശീല സന്തോഷിനെ ആക്കിയതോടെ പാർട്ടിക്കുള്ളിൽ വിമത സ്വരം ഉയർന്നിരുന്നു. സംസ്ഥാന നേതാക്കൾ ഇടപെട്ടാണ് സുശീല സന്തോഷിനെ ചെയർപേഴ്സനാക്കിയത്. പാർട്ടിയിൽ വർഷങ്ങളായി ജനപ്രതിനിധിയായിരുന്ന കെ.വി. പ്രഭയെ തഴഞ്ഞിരുന്നു. അന്ന് മുതൽ വിമതസ്വരം ഉയർത്തിയിരുന്ന കെ.വി. പ്രഭ തുടർന്ന് നടന്ന വിവിധ സ്റ്റാൻഡിങ് കമ്മിറ്റി തെരെഞ്ഞടുപ്പുകളിൽ പദവികൾ ഒന്നും നേടിയതുമില്ല. പ്രഭ പ്രതിപക്ഷ സ്വരത്തിൽ സംസാരിക്കുന്നുവെന്നാണ് ഭരണകക്ഷിയുടെ വിലയിരുത്തൽ. ബി.ജെ.പി വേണ്ടവിധത്തിൽ ഭരണസമിതിയെ പിന്തുണക്കുന്നില്ലെന്നും ആക്ഷേപയുണ്ട്. കഴിഞ്ഞദിവസം കോൺഗ്രസ് അംഗം ചെയർപേഴ്സനെ വ്യക്തിപരമായി ആക്ഷേപിച്ചുമെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെ വരുന്ന നിയമസഭ തെരഞ്ഞടുപ്പിൽ അടൂർ മണ്ഡലത്തിൽ സുശീല സന്തോഷിനെ ബി.ജെ.പി സ്ഥാനാർഥിയാക്കി നഗരസഭ ചെയർപേഴ്സൻ സ്ഥാനത്തുനിന്ന് നീക്കാനും പാർട്ടി തീരുമാനിക്കുന്നതായും പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story