Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2021 5:31 AM IST Updated On
date_range 17 Feb 2021 5:31 AM ISTഅടൂർ ഗവ. ബോയ്സ് സ്കൂൾ മികവിെൻറ കേന്ദ്രമാകുന്നു
text_fieldsbookmark_border
അടൂർ ഗവ. ബോയ്സ് സ്കൂൾ മികവിൻെറ കേന്ദ്രമാകുന്നു അടൂർ: അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മികവിൻെറ കേന്ദ്രമാക്കി നിർമിച്ച കെട്ടിടം ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. സംസ്ഥാന സർക്കാറിൻെറ അഞ്ചുകോടിയും എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ അനുവദിച്ച മൂന്നുകോടിയും ഉൾപ്പെടെ എട്ടുകോടി ഉപയോഗിച്ച് ഹയർ സെക്കൻഡറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനുമായി കെട്ടിടസമുച്ചയങ്ങൾ പൂർത്തീകരിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിനായി മൂന്നുനില മന്ദിരമാണുള്ളത്. 14 ക്ലാസ് മുറികൾ ആറ് ലാബുകൾ, ഓഫിസ് മുറികൾ, ശൗചാലയങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ 14 ക്ലാസ് മുറികളും ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യും. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ധനകാര്യ മന്ത്രി തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് സ്കൂൾ തല ഉദ്ഘാടനം ഗോപകുമാർ എം.എൽ.എ നിർവഹിക്കും. PTL ADR അടൂർ ഗവ. ബി.എച്ച്.എസ്.എസിൽ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്ന കെട്ടിടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story