Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2021 5:30 AM IST Updated On
date_range 17 Feb 2021 5:30 AM ISTആന മ്യൂസിയത്തിലൂടെ ടൂറിസം ഭൂപടത്തിൽ കോന്നി ഇടംപിടിച്ചു -മന്ത്രി കെ. രാജു
text_fieldsbookmark_border
കോന്നി: ആന മ്യൂസിയത്തിലൂടെ ഇന്ത്യയുടെ ടൂറിസം ഭൂപടത്തിൽ കോന്നി ഇടംപിടിെച്ചന്ന് സംസ്ഥാന വനം വന്യജീവി മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. കോന്നി എലിഫൻറ് മ്യൂസിയം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോന്നിക്ക് ആനത്താവളം എന്നും പ്രിയപ്പെട്ടതാണ്. കോന്നി സുരേന്ദ്രൻ എന്ന ആനയെക്കുറിച്ച് നിയമസഭയിൽ പലതവണ പ്രതിപാദിച്ചിട്ടുണ്ട്. ആദ്യത്തെ റിസർവ് വനമായി പ്രഖ്യാപിച്ച കോന്നിയിൽ ആദ്യകാലഘട്ടത്തിൽ ആനപിടിത്തം നിലനിന്നിരുന്നു. കോന്നി അച്ചൻകോവിൽ റോഡിൽ തകർന്നു കിടന്നിരുന്ന 37 കിലോമീറ്റർ ദൂരം ടാർ ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. അടവിയിൽ അടക്കം ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ശമ്പളം വർധിപ്പിക്കും. കേരള ലളിതകലാ അക്കാദമിയിലെ ചിത്രകാരന്മാരുടെ ചിത്രങ്ങൾ അടക്കം മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അധ്യക്ഷതവഹിച്ചു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശിഷ്ടാഥിതിയായി. ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻകുമാർ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ. വർമ, കലക്ടർ ഡോ. നരസിംഹുഗാരി ടി.എൽ.റെഡ്ഡി, പുനലൂർ ഡി.എഫ്.ഒ ടി.സി. ത്യാഗരാജ്, കോന്നി ഡി.എഫ്.ഒ ശ്യാം മോഹൻലാൽ, റാന്നി ഡി.എഫ്.ഒ പി.കെ. ജയകുമാർശർമ, സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ, പി.ആർ. ഗോപിനാഥൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.വി. അമ്പിളി, ജില്ല പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി സജി തുടങ്ങിയവർ പങ്കെടുത്തു. PTL ELEPHANT MUSEUM KONNI കോന്നിയിലെ ആന മ്യൂസിയം വനംമന്ത്രി കെ. രാജു. ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story