Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്തനംതിട്ട...

പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ തുറന്നു

text_fields
bookmark_border
പത്തനംതിട്ട: നഗര കേന്ദ്രത്തിലെ കെ.എസ്​.ആർ.ടി.സി ടെർമിനൽ മന്ത്രി എ.കെ. ശശീന്ദ്രന്‍ നാടിന്​ സമർപ്പിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ മുന്തിയ പരിഗണന പത്തനംതിട്ടക്കുണ്ടാകുമെന്ന്​ മന്ത്രി പറഞ്ഞു. പത്തനംതിട്ട, മുണ്ടുകോട്ടയ്ക്കല്‍, മേക്കൊഴൂര്‍, മണ്ണാറക്കുളഞ്ഞി, കുമ്പളാംപൊയ്ക വഴി വടശ്ശേരിക്കര, പെരുനാട്, ചിറ്റാര്‍, സീതത്തോട് വഴി ആങ്ങമൂഴിക്ക് പോകുന്ന പുതിയ ഓര്‍ഡിനറി ബസ് സര്‍വിസും മന്ത്രി ഫ്ലാഗ്ഓഫ് ചെയ്തു. കെ.എസ്.ആര്‍.ടി.സി ടെര്‍മിനലി​ൻെറ ആദ്യനിലയിലെ കടമുറികളുടെ താക്കോല്‍ദാനവും നിര്‍വഹിച്ചു. വീണാ ജോര്‍ജ് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. ഓമല്ലൂള്‍ ശങ്കരന്‍, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. സ്‌ക്കീര്‍ ഹുസൈന്‍, വാര്‍ഡ് കൗണ്‍സിലര്‍ എസ്. ഷമീര്‍, സൗത്ത്സോണ്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ജി. അനില്‍ കുമാര്‍, കെ.എസ്.ആ​ർ.ടി.ഇ.എ പ്രതിനിധി ജി. ഗിരീഷ് കുമാര്‍, ടി.ഡി.എഫ് പ്രതിനിധി എസ്. പ്രദീപ്കുമാര്‍, ബി.കെ. ബാനര്‍ജി തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story