Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2021 5:41 AM IST Updated On
date_range 16 Feb 2021 5:41 AM ISTതാലൂക്ക് വികസന സമിതി തീരുമാനം അട്ടിമറിച്ചവർക്കെതിരെ നടപടിക്ക് നീക്കം
text_fieldsbookmark_border
റാന്നി: താലൂക്ക് വികസന സമിതിയുടെ തീരുമാനം അട്ടിമറിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ നടപടിയെടുക്കണമെന്ന് പൊതുമരാമത്ത് സെക്രട്ടറിക്ക് നിർദേശം. റാന്നി താലൂക്കിൽ പി.ഡബ്ല്യു.ഡിയുടെ നേതൃത്വത്തിൽ നടക്കുന്ന റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവയുടെ നിർമാണപ്രവർത്തനങ്ങളിലെ വൻ ക്രമക്കേടുകൾ വിജിലൻസ് അന്വേഷണത്തിൽ പുറത്തുവരാത്തതിനെതുടർന്ന് റാന്നി മന്ദിരം കാറ്റാടിക്കൽ അനിൽ കുമാർ നൽകിയ പരാതിയിൽ ജുഡീഷ്യൽ അന്വേഷണത്തിന് റാന്നി താലൂക്ക് വികസന സമിതി ശിപാർശ ചെയ്തിരുന്നു. ഇത് നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടും ഈ വർക്കുകളുടെ തുക നൽകുന്നത് നിർത്തിവച്ച് ജുഡീഷ്യൽ അന്വേഷണം എത്രയുംവേഗം നടപ്പാക്കി ഇതിലെ അഴിമതി പുറത്തുകൊണ്ടുവരണമെന്നും കാട്ടി മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലാണ് നടപടി. പരാതിയിൽ മനുഷ്യാവകാശ കമീഷനും കേസെടുത്തിട്ടുണ്ട്. വികസന സമിതി തീരുമാനം കത്തിലൂടെ ജില്ല കലക്ടക്ക് റിപ്പോർട്ട് ചെയ്തെങ്കിലും പൊതുമരാമത്ത് റോഡ് ഡിവിഷനോട് മാത്രമാണ് റിപ്പോർട്ട് ആവശ്യപ്പെട്ടതെന്ന് അനിൽകുമാർ പറഞ്ഞു. ബിൽഡിങ് വിഭാഗത്തിനോടോ പാലം വിഭാഗത്തിനോടോ ഒന്നും ചോദിച്ചിട്ടില്ല. പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസ് ഇതിന് നടപടി സ്വീകരിച്ചില്ലെന്ന് മാത്രമല്ല, റാന്നി ഓഫിസിന് കത്തുനൽകി എന്ന് പരാതികാരനെ അറിയിക്കുകയും ചെയ്തു. എന്നാൽ, ഈ കത്ത് ഇതുവരെയും റാന്നി ഓഫിസിൽ എത്തിയിട്ടിെല്ലന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ട്. 2019 ഒക്ടോബറിൽ ഇതിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ല കലക്ടറേറ്റിൽനിന്ന് പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർക്ക് നൽകിയ കത്തും ഈ ഓഫിസിൽനിന്ന് 100 മീ. മാത്രം ദൂരമുള്ള ഇ.ഇ ഓഫിസിൽ 15 മാസങ്ങൾക്കുശേഷവും എത്തിയിട്ടില്ലെന്ന് രേഖാമൂലം അറിയിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫിസിന് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story