Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2021 5:41 AM IST Updated On
date_range 16 Feb 2021 5:41 AM ISTപുരസ്കാരം ഏറ്റുവാങ്ങി
text_fieldsbookmark_border
തിരുവല്ല: പത്തനംതിട്ട ജില്ലയിൽനിന്ന് പ്രൈമറി വിഭാഗത്തിലെ മികച്ച അധ്യാപകനുള്ള 2020-'21ലെ സംസ്ഥാന അധ്യാപക അവാർഡ് നേടിയ പരുമല സെമിനാരി സ്‌കൂൾ ഹെഡ്മാസ്റ്റർ അലക്സാണ്ടർ പി.ജോർജ് . തിരുവനന്തപുരം പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി, പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു എന്നിവരിൽനിന്നാണ് യത്. മന്ത്രി ജി. സുധാകരൻ യോഗം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി സി. രവിന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. വി.എസ്. ശിവകുമാർ എം.എൽ.എ, വിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ എന്നിവർ സംസാരിച്ചു. PTL ALEXANDER TEACHERS AWARD സംസ്ഥാന അധ്യാപക അവാർഡ് നേടിയ പരുമല സെമിനാരി സ്‌കൂൾ ഹെഡ്മാസ്റ്റർ അലക്സാണ്ടർ പി. ജോർജ് പുരസ്കാരം ഏറ്റുവാങ്ങുന്നു കോട്ടാങ്ങൽ ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം 18ന് ചുങ്കപ്പാറ: കോട്ടാങ്ങൽ ശ്രീ മഹാ ഭദ്രകാളി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 18ന് കുംഭഭരണി നാളിൽ തന്ത്രിമുഖ്യൻ കുഴിക്കാട്ട് ഇല്ലത്ത് അഗ്നിശർമൻ നാരായണൻ വാസുദേവൻ ഭട്ടതിരിപ്പാടിൻെറ മുഖ്യകാർമികത്വത്തിൽ നടക്കും. രാവിലെ 7.30ന് ശ്രീ കല്ലൂപ്പാറ ഭഗവതിയെ കാവുംകടവിൽനിന്ന് എതിരേറ്റ് ക്ഷേത്രത്തിലേക്ക് ആനയിക്കും. തുടർന്ന് ഇരുഭഗവതിമാർക്കുള്ള പൂജകൾ, പൊങ്കാല എന്നിവ നടക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ചടങ്ങുകൾ നടത്തുകയെന്ന് കോട്ടാങ്ങൽ ദേവസ്വം വൈസ് ചെയർമാൻ സുനിൽ വെള്ളിക്കര, സെക്രട്ടറി ടി. സുനിൽ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story