Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2021 5:41 AM IST Updated On
date_range 16 Feb 2021 5:41 AM ISTകോൺഗ്രസ് കൗൺസിലർ വ്യക്തിപരമായി ആക്ഷേപിച്ചു; നഗരസഭ ചെയർപേഴ്സൻ പരാതി നൽകി
text_fieldsbookmark_border
പന്തളം: പന്തളം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷിനെ വ്യക്തപര്യമായി കോൺഗ്രസ് കൗൺസിലർ പന്തളം മഹേഷ് അധിക്ഷേപിച്ചമെന്ന് ആരോപിച്ച് നഗരസഭ ചെയർപേഴ്സൻ പന്തളം പൊലീസിൽ പരാതി നൽകി. കഴിഞ്ഞ കുറെ കമ്മിറ്റികളിൽ ഇത്തരത്തിൽ നിരന്തരം ആക്ഷേപിക്കുന്നതായി പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. തുടർനടപടികളുമായി മുന്നോട്ട് പോകുമെന്നും ചെയർപേഴ്സൻ സുശീല സന്തോഷ് പറഞ്ഞു. നഗരസഭയിലെ പുതിയ ഭരണസമിതിയുടെ വികസന പ്രവർത്തനങ്ങൾ എൽ.ഡി.എഫും യു.ഡി.എഫും ഒരുമിച്ച് തടസ്സപ്പെടുത്തുകയാണെന്നും ഇതിൻെറ ചർച്ചക്കൾക്കിടയിൽ വ്യക്തിപരമായി അധിക്ഷേിക്കുകയാണെന്നും നഗരസഭ അധ്യക്ഷ സുശീല സന്തോഷ് പറഞ്ഞു. പ്രതിപക്ഷത്തിൻെറ എതിർപ്പ് കാരണം ഒന്നും നടപ്പാക്കാൻ കഴിയുന്നില്ല. അജണ്ടയിൽ ഉൾപ്പെടാത്ത വിഷയങ്ങൾ ഉന്നയിക്കുക, സ്ഥിരംസമിതി യോഗങ്ങൾ വൈകിപ്പിക്കുക തുടങ്ങിയ നീക്കങ്ങളാണ് ഉണ്ടാകുന്നത്. ഇതുമൂലം പദ്ധതി തയാറാക്കുന്നതിനു ആവശ്യമായ വർക്കിങ്ങ് ഗ്രൂപ് രൂപവത്കരണം, വാർഡ് സഭകൾ എന്നിവ തടസ്സപ്പെടുന്നു. നിശ്ചയിച്ച പദ്ധതികൾ പോലും നടത്താൻ അനുവദിക്കുന്നില്ല. തെരെഞ്ഞടുപ്പ് പ്രഖ്യാപനമുണ്ടായാൽ പ്രവർത്തനങ്ങളെല്ലാം നിർത്തിവെക്കേണ്ടി വരും. പിന്നീട് ഭരണസമിതിയുടെ പിടിപ്പുകേടെന്ന് ആക്ഷേപിക്കാനാണ് പ്രതിപക്ഷത്തിൻെറ ശ്രമമെന്നും സുശീല സന്തോഷ് പറഞ്ഞു. വ്യാജ പരാതി നൽകി നാവടക്കാൻ ശ്രമിക്കുന്നു -കോൺഗ്രസ് കൗൺസിലർമാർ പന്തളം: നഗരസഭയിലെ പ്രതിപക്ഷാംഗങ്ങൾക്കെതിരെ വ്യാജ പരാതി പൊലീസിന് നൽകി നാവടക്കാൻ ശ്രമിക്കുന്നുവെന്നും കോൺഗ്രസ് കൗൺസിലർമാർ ആരോപിച്ചു. ആസൂത്രണ സമിതി അംഗങ്ങളായി 15 പേരെ കൗൺസിൽ തെരഞ്ഞെടുത്തു. വൈസ് ചെയർമാനെയും മാനദണ്ഡങ്ങൾ പാലിക്കാതെ തെരഞ്ഞെടുത്തു. ആസൂത്രണ സമിതി അംഗങ്ങൾ യോഗം ചേർന്ന് അവരിൽ നിന്നൊരാളെ വൈസ് ചെയർമാനായി സമിതി അംഗങ്ങൾ തെരഞ്ഞെടുക്കണമെന്ന മാനദണ്ഡം പാലിക്കാതെ വൈസ് ചെയർമാനെ തെരഞ്ഞെടുത്ത നടപടിയെ പ്രതിപക്ഷ അംഗങ്ങൾ ചോദ്യം ചെയ്യുകയും വൈസ് ചെയർമാനെ മാറ്റാതെ പദ്ധതി പ്രവർത്തനങ്ങളിൽ സഹകരിക്കിെല്ലന്ന് പ്രഖ്യാപിച്ചതിലും വിറളി പിടിച്ചാണ് ചെയർപേഴ്സൻ വ്യാജ പരാതി നൽകി പ്രതിപക്ഷ അംഗങ്ങളുടെ നാവടക്കാൻ ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story