Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസര്‍ക്കാറി​േൻറത്​...

സര്‍ക്കാറി​േൻറത്​ ജനപക്ഷത്ത് നിന്നുകൊണ്ടുള്ള നിലപാടുകള്‍ -മന്ത്രി എ.സി. മൊയ്തീന്‍

text_fields
bookmark_border
പത്തനംതിട്ട: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ജനപക്ഷത്ത് നിന്നുകൊണ്ടുള്ള നിലപാടുകളാണ്​ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. പത്തനംതിട്ട മാക്കാംകുന്ന് സൻെറ്​ സ്​റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ ജില്ലയിലെ സാന്ത്വന സ്പര്‍ശം അദാലത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ സംസ്ഥാന സര്‍ക്കാര്‍ ജനകീയമായ ഇടപെടലുകള്‍ ശക്തിപ്പെടുത്തി. പ്രതിസന്ധി ഘട്ടങ്ങളില്‍പോലും കക്ഷിരാഷ്​ട്രീയത്തിന് അതീതമായി പ്രശ്‌നപരിഹാരം കാണാനാണു സര്‍ക്കാര്‍ ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ പരാതിപരിഹാര അദാലത്തില്‍ അഞ്ചുലക്ഷത്തോളം അപേക്ഷകളാണ് വന്നത്. ഇതില്‍ 80ശതമാനത്തോളം പരിഹരിച്ചെന്ന്​ മന്ത്രി പറഞ്ഞു. വളരെ വര്‍ഷം കഴിഞ്ഞും പരിഹരിക്കാന്‍ സാധിക്കാത്ത പല പ്രശ്‌നങ്ങള്‍ക്കും അദാലത്തിലൂടെ പരിഹാരം കാണാന്‍ സാധിക്കുമെന്ന്​ യോഗത്തിൽ സംസാരിച്ച ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. അദാലത്തില്‍ ആദ്യപരാതി ചടങ്ങില്‍ അധ്യക്ഷയായ വീണാ ജോര്‍ജ് എം.എല്‍.എ കൈമാറി. ആറന്മുള നിയോജകമണ്ഡലത്തില്‍ ആറന്മുള, കിടങ്ങന്നൂര്‍, വില്ലേജുകളിലെ നിരവധി ജനങ്ങളുടെ കരമടച്ച രസീതുകളില്‍ പുരയിടത്തിന് പകരമായി തോട്ടം എന്ന് രേഖപ്പെടുത്തിപ്പോകുന്നതുമായി ബന്ധപ്പെട്ട പരാതിയാണ് എം.എല്‍.എ നല്‍കിയത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി വി. വേണുഗോപാല്‍, കലക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍.റെഡ്​ഡി, ജില്ല പൊലീസ് മേധാവി ആര്‍. നിശാന്തിനി, മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, എ.ഡി.എം ഇ. മുഹമ്മദ് സഫീര്‍, അസി. കലക്ടര്‍ വി. ചെല്‍സാസിനി, അടൂര്‍ ആര്‍.ഡി.ഒ എസ്. ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആദ്യദിനം രാവിലെ കോഴഞ്ചേരി താലൂക്കിലെയും ഉച്ചക്കുശേഷം അടൂര്‍ താലൂക്കിലെയും അപേക്ഷകരുടെ പരാതികളാണ് സ്വീകരിച്ചത്. ചൊവ്വ, വ്യാഴം ദിവസങ്ങളിലും സാന്ത്വനസ്പര്‍ശം അദാലത് സംഘടിപ്പിച്ചിട്ടുണ്ട്. 11 ബി.പി.എല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു സാന്ത്വന സ്പര്‍ശം അദാലത്തില്‍ പൊതുവിതരണ വകുപ്പ്​ കോഴഞ്ചേരി, അടൂര്‍ താലൂക്കുകളിൽനിന്ന്​ ലഭിച്ച പരാതികളില്‍ അഞ്ചുവീതം എ.എ.വൈ കാര്‍ഡുകള്‍ വിതരണം ചെയ്തു. കോഴഞ്ചേരി താലൂക്കിലെ പി.എച്ച്.എച്ച് കാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന 36 എണ്ണവും അടൂര്‍ താലൂക്കിലെ 109 എണ്ണവും വിതരണം ചെയ്ത​ു. ഇത്തരത്തില്‍ 155 റേഷന്‍ കാര്‍ഡുകളാണ് വിതരണം ചെയ്തത്. 102 കാര്‍ഡുകള്‍ ബി.പി.എല്‍ ആക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story