Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2021 5:36 AM IST Updated On
date_range 16 Feb 2021 5:36 AM ISTസാംസ്കാരിക വികസന സെമിനാർ
text_fieldsbookmark_border
പത്തനംതിട്ട: സാംസ്‌കാരികമായ അടയാളങ്ങളും കേന്ദ്രങ്ങളും പത്തനംതിട്ടക്ക് അനിവാര്യമാണെന്ന് വീണാ ജോർജ് എം.എൽ.എ. പറഞ്ഞു. ദേശത്തുടി സാംസ്കാരിക സമന്വയത്തിൻെറ ആഭിമുഖ്യത്തിൽ നടന്ന സാംസ്‌കാരിക വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. ദേശത്തോറ്റം കരട് രേഖ ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പ്രഫ. ടി.കെ.ജി. നായർ, ഡോ. മോൻസി വി.ജോണിന് നൽകി പ്രകാശനം ചെയ്തു. പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, വിനോദ് ഇളകൊള്ളൂർ, നാടകക്കാരൻ മനോജ് സുനി, സി.എസ്. മണിലാൽ, കെ. ഇന്ദുലേഖ എന്നിവർ സംസാരിച്ചു. സെമിനാറിൽ ഉണ്ണികൃഷ്ണൻ പൂഴിക്കാട് മോഡറേറ്ററായിരുന്നു. ഖാൻ ഷാജഹാൻ, ഡോ. കെ.പി. കൃഷ്ണൻകുട്ടി, രാജേഷ് വള്ളിക്കോട്, അടൂർ രാജേന്ദ്രൻ, പ്രിയരാജ് ഭരതൻ, പി.സി. രാജീവ്, ബിനു കെ.സാം, കെ.ജി. അനിൽകുമാർ, സജയൻ ഓമല്ലൂർ, റെജി മലയാലപ്പുഴ, മഞ്ജു വിനോദ്, സന്ദീപ് പുലിത്തിട്ട, ആദർശ് ചിറ്റാർ എന്നിവർ പങ്കെടുത്തു. കാർട്ടൂണിസ്റ്റ് ഷാജി മാത്യുവിൻെറ രേഖാ ചിത്രങ്ങളുടെ പ്രകാശനവും കടമ്മനിട്ട ഗോത്രകല കളരിയുടെ പടയണി പാട്ടും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story