Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതിരുവല്ല റെയിൽവേ...

തിരുവല്ല റെയിൽവേ സ്​റ്റേഷനിൽ എസ്‌കലേറ്ററുകൾ പ്രവർത്തിച്ചു തുടങ്ങി

text_fields
bookmark_border
തിരുവല്ല: തിരുവല്ല റെയിൽവേ സ്​റ്റേഷനിൽ സ്ഥാപിച്ച എസ്‌കലേറ്ററുകൾ പ്രവർത്തിച്ചു തുടങ്ങി. രണ്ട് എസ്‌കലേറ്ററുകളാണ് സ്​റ്റേഷനിൽ സ്ഥാപിച്ചത്. 2.65 കോടി രൂപ ചെലവിട്ടാണ് നിർമാണം പൂർത്തീകരിച്ചത്. പ്രഫ. പി.ജെ. കുര്യൻ, ആ​േൻറാ ആൻറണി എന്നിവരുടെ എം.പി. ഫണ്ടിൽനിന്നും 95 ലക്ഷം രൂപവീതം പദ്ധതിക്ക് ലഭിച്ചു. 75 ലക്ഷം രൂപ റെയിൽവേ മുടക്കി. 2019-ൽ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടാണ് പണികൾ തുടങ്ങിയത്. വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നത്തിൽ കുടുങ്ങി മാസങ്ങളോളം നീണ്ടു. പിന്നീട് കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ പണി നിലക്കുകയും ചെയ്തു. ട്രെയിനുകൾ കൂടുതൽ എത്തുന്ന രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകൾ ഐലൻഡ് പ്ലാറ്റ്‌ഫോമുകളാണ്. നാലാം പ്ലാറ്റ്‌ഫോമിലേക്ക് മേൽപാലത്തിലൂടെ പോകണം. ഒന്നാം എസ്‌കലേറ്ററി​ൻെറ ഉദ്ഘാടനം മുൻ രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ ഓൺലൈൻ വഴി നിർവഹിച്ചു. രണ്ടാമത്തേത് ആ​േൻറാ ആൻറണി എം.പി ഉദ്ഘാടനം ചെയ്തു. മാത്യു ടി. തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ ബിന്ദു ജയകുമാർ, കൗൺസിലർമാരായ മാത്യൂസ് ചാലക്കുഴി, ഡോ. റെജിനോൾഡ് വർഗീസ്, അഡീഷനൽ ഡിവിഷനൽ മാനേജർ പി.ടി. ബെന്നി, രാജേഷ് ചന്ദ്രൻ, വിജയകുമാർ, മാരിയപ്പൻ തുടങ്ങിയവർ സംസാരിച്ചു. PTL THIRUVALLA RAILWAY EXCALARATOR ANTO ANTONY PTL RAILWAY EXCALARATOR ANTO ANTONY തിരുവല്ല റെയിൽവേ സ്​റ്റേഷനിലെ എസ്‌കലേറ്റർ ആ​േൻറാ ആൻറണി എം.പി. ഉദ്ഘാടനം ചെയ്യുന്നു പോരിട്ടീക്കാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം മല്ലപ്പള്ളി: വെണ്ണിക്കുളം അമ്പാട്ടുഭാഗം പോരിട്ടീക്കാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന് ​െചാവ്വാഴ്​ച കൊടിയേറും. ക്ഷേത്രം തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്​നി ശർമൻ വാസുദേവൻ ഭട്ടതിരിപ്പാടി​ൻെറ മുഖ്യകാർമികത്വത്തിൽ വൈകീട്ട് ഏഴിനും 7.30നും മദ്ധ്യേ കൊടിയേറി 25ന് ആറാട്ടോടുകൂടി പത്ത് ദിവസത്തെ ഉത്സവം സമാപിക്കും. പൂർവാചാര വിധിപ്രകാരമുള്ള അനുഷ്ഠാനങ്ങൾക്ക് ലോപം വരുത്താതെ നവകം, ശ്രീഭൂതബലി, ഉത്സവബലി, തിരുമുന്നിൽ പറ, എന്നിവ നടത്തും. 24ന് പള്ളിവേട്ടയ്ക്കും പിറ്റേന്ന് ആറാട്ട് വരവിനും കർശന നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story