Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഹരിതകർമ സേന പ്രവർത്തനം...

ഹരിതകർമ സേന പ്രവർത്തനം പുനരാരംഭിച്ചു

text_fields
bookmark_border
അടൂർ: ഹരിതകർമ സേന പ്രവർത്തനം പുനഃസ്ഥാപിച്ച് അടൂർ നഗരസഭ. ഹരിതകർമസേനയുടെ സേവനം ഹരിതകേരളം മിഷ​ൻെറയും നഗരസഭയുടെയും നേതൃത്വത്തിൽ പുനരാരംഭിക്കുന്നതി​ൻെറ ഉദ്ഘാടനം നഗരസഭ ചെയർമാൻ ഡി. സജി നിർവഹിച്ചു. അടൂർ നഗരസഭ സി.ഡി.എസ് ചെയർപേഴ്സൻ മാജിദയുടെ സാന്നിധ്യത്തിൽ ആരോഗ്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റോണി പാണംതുണ്ടിൽ പാഴ്‌വസ്തുക്കൾ നഗരസഭ ചെയർമാന് കൈമാറി. യൂസർ ഫീസായി നഗരസഭ നിശ്ചയിച്ച 60 രൂപയും ഹരിതകർമസേനക്ക് കൈമാറി. ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൻമാർ ഗോകുൽ, അഭിരാമി, ഹരികർമസേന മൻെറർ സുമ നരേന്ദ്ര, 24ാം വാർഡിലെ ​െറസിഡൻറ്​സ് അസോസിയേഷൻ പ്രതിനിധികൾ, ഹരിത സഹായസ്ഥാപനം പ്രതിനിധി ക്രിസ്​റ്റഫർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story