Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightലഹരിമുക്ത നവകേരളം...

ലഹരിമുക്ത നവകേരളം സൃഷ്​ടിക്കും -മന്ത്രി ടി.പി. രാമകൃഷ്ണൻ

text_fields
bookmark_border
അടൂർ: ലഹരിമുക്ത നവകേരളം സൃഷ്​ടിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. വിവിധ മണ്ഡലങ്ങളിലെ എക്സൈസ് കോംപ്ലക്സുകളുടെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്സൈസ് വകുപ്പിനെ ആധുനികവത്​കരിക്കുന്ന ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചിറ്റയം ഗോപകുമാർ എം.എൽ.എ അധ്യക്ഷനായിരുന്നു. അടൂർ എക്സൈസ് കോംപ്ലക്സ് അനാച്ഛാദനവും കെട്ടിടത്തി​ൻെറ പ്രവർത്തന ഉദ്ഘാടനവും മന്ത്രിക്കുവേണ്ടി ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു. സംസ്ഥാന സര്‍ക്കാറി​ൻെറ സുസ്ഥിര ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.8കോടി രൂപ വിനിയോഗിച്ചാണ് പറക്കോട്ട് എക്‌സൈസ് കോംപ്ലക്‌സി​ൻെറ നിർമാണം പുർത്തീകരിച്ചത്. എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ്, റേഞ്ച് ഓഫിസ് എന്നിവ പ്രവര്‍ത്തിക്കുന്നതിനാണ് 12000 ചതുരശ്ര അടിയിലുള്ള ഇരുനില കെട്ടിടമാണ് ഉദ്ഘാടനം ചെയ്തത്. അടൂരിലെ എക്‌സൈസ് ഓഫിസ് വര്‍ഷങ്ങളായി വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ചടങ്ങിൽ അടൂർ നഗരസഭ ചെയർമാൻ ഡി. സജി, നഗരസഭാംഗം സുധാ പത്മകുമാർ, ജോയൻറ് എക്സൈസ് കമീഷണർ രഞ്ജിത്, ഡെപ്യൂട്ടി കമീഷണർ വേണുഗോപാലക്കുറുപ്പ്, അസി. എക്സൈസ് കമീഷണർ രാജശേഖരൻ, അടൂർ സി.ഐ സുരേഷ് വർഗീസ്, അടൂർ റേഞ്ച് ഓഫിസ് സി ഐ റെജിമോൻ, തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story