Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമികവി​െൻറ...

മികവി​െൻറ കേന്ദ്രങ്ങളായ അഞ്ച് സ്‌കൂളുകളിൽ പുതിയ കെട്ടിടങ്ങള്‍

text_fields
bookmark_border
മികവി​ൻെറ കേന്ദ്രങ്ങളായ അഞ്ച് സ്‌കൂളുകളിൽ പുതിയ കെട്ടിടങ്ങള്‍ പത്തനംതിട്ട: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​ൻെറ ഭാഗമായി ജില്ലയില്‍ മികവി​ൻെറ കേന്ദ്രങ്ങളായി നിശ്ചയിച്ച അഞ്ച് സ്‌കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്​ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 18ന് ഓണ്‍ലൈനായി നിര്‍വഹിക്കും. ജി.എച്ച്.എസ്.എസ് കോന്നി, ജി.എച്ച്.എസ് കോഴഞ്ചേരി, ജി.എച്ച്.എസ്.എസ് കടപ്ര, ജി.എച്ച്.എസ്.എസ് ഫോര്‍ ബോയ്‌സ് അടൂര്‍, ജി.എച്ച്.എസ്.എസ് വെച്ചൂച്ചിറ കോളനി എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്ന വിദ്യാലയങ്ങള്‍. ജില്ലയില്‍ മികവി​ൻെറ കേന്ദ്രങ്ങളായി പ്രഖ്യാപിച്ച ഈ വിദ്യാലയങ്ങളില്‍ കിഫ്ബി അഞ്ചുകോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. എം.എൽ.എമാരായ രാജു എബ്രഹാം, വീണാ ജോര്‍ജ്, കെ.യു. ജനീഷ് കുമാര്‍, മാത്യു ടി.തോമസ്, ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ അതത് മണ്ഡലങ്ങളില്‍ നിര്‍ദേശിച്ച വിദ്യാലയങ്ങളാണ് മികവി​ൻെറ കേന്ദ്രങ്ങളായി നിശ്ചയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ഫണ്ടില്‍നിന്ന്​ നല്‍കിയ അഞ്ചുകോടി കൂടാതെ അടൂരില്‍ ചിറ്റയം ഗോപകുമാര്‍ എം.എൽ.എ മൂന്നുകോടിയും ആറന്മുളയില്‍ വീണാ ജോര്‍ജ് എം.എൽ.എ ഒരുകോടിയും രാജു എബ്രഹാം എം.എൽ.എ 50ലക്ഷം രൂപയും മാത്യു ടി.തോമസ് എം.എൽ.എ 83 ലക്ഷം രൂപയും മികവി​ൻെറ കേന്ദ്രങ്ങളായി പ്രഖ്യാപിച്ച വിദ്യാലയങ്ങള്‍ക്ക് ആസ്തി വികസന ഫണ്ടില്‍നിന്ന്​ നല്‍കി. സ്വീപ് പ്രശ്നോത്തരി 17ന് പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബോധവവത്​രണ പരിപാടി (എസ്.വി.ഇ.ഇ.പി)യുടെ ഭാഗമായി സ്‌കൂള്‍, കോളജ് തലത്തിലുള്ള കുട്ടികള്‍ക്കായി തെരഞ്ഞെടുപ്പ് പ്രശ്നോത്തരി മത്സരം ഈമാസം 17ന് വൈകീട്ട് ആറുമുതല്‍ ഏഴുവരെ ഓണ്‍ലൈനായി നടത്തും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ അധിഷ്ഠിതമായ മത്സരമാണ് നടത്തുക. മത്സരാർഥികള്‍ക്ക് https://forms.gle/iL1dZxRxxHrkQMEC7 എന്ന ലിങ്കില്‍ രജിസ്​റ്റര്‍ ചെയ്യാം. രജിസ്​റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് https://forms.gle/GeXwdqNPjBrFKop4A എന്ന ലിങ്കില്‍ ക്വിസില്‍ പങ്കെടുക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story