Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2021 5:32 AM IST Updated On
date_range 16 Feb 2021 5:32 AM ISTമാരാമൺ കൺവെൻഷൻ: പ്രപഞ്ചത്തിെൻറ താളം ദൈവത്തിലൂടെ അറിയാൻ ശ്രമിക്കണം -ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്‌കോപ്പ
text_fieldsbookmark_border
മാരാമൺ കൺവെൻഷൻ: പ്രപഞ്ചത്തിൻെറ താളം ദൈവത്തിലൂടെ അറിയാൻ ശ്രമിക്കണം -ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്‌കോപ്പ മാരാമൺ: പ്രപഞ്ചത്തിൻെറ താളവും സമഗ്രതയും ദൈവത്തിലൂടെ അറിയാൻ ശ്രമിക്കണമെന്ന് ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്‌കോപ്പ. ഇത് ജീവിതത്തിന് ഉണർവും മാറ്റവും ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മാരാമൺ കൺെവൻഷനിൽ തിങ്കളാഴ്ച നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു എപ്പിസ്‌കോപ്പ. പരിമിതികളിലൂടെ ലോകം കടന്നുപോകുമ്പോൾ പരിഹാരമായി ദൈവസ്നേഹം ഉറപ്പിക്കണം. മനുഷ്യൻ പരിധി വിടുമ്പോഴാണ് പലപ്പോഴും പരിമിതിയിലേക്ക് ചുരുങ്ങേണ്ടി വരുന്നത്. ശാസ്ത്ര സാങ്കേതികരംഗം വളരുകയും വിശാല ലോകം രൂപപ്പെടുകയും ചെയ്തിട്ടും ജീവിതത്തെ നേരിടുന്നതിൽ പരിമിതികൾ ഏറെയുണ്ട്. പ്രകൃതിയുടെ സൂചനയും താക്കീതും നിർദേശവുമാണ് ഇത് പ്രകടമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. പടം: PTG41maramon മാരാമൺ കൺവെൻഷനിൽ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്‌കോപ്പ പ്രഭാഷണം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story