Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2021 5:35 AM IST Updated On
date_range 15 Feb 2021 5:35 AM ISTവിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ മറിഞ്ഞു
text_fieldsbookmark_border
റാന്നി: വെച്ചൂച്ചിറ അത്തിക്കയം റോഡില്‍ തിരുവനന്തപുരം സ്വദേശികളായ വിനോദസഞ്ചാരികള്‍ യാത്രചെയ്ത കാര്‍ തലകീഴായി മറിഞ്ഞു. യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കൂത്താട്ടുകുളത്തിന് സമീപം പുറമറ്റം പടിയില്‍ ശനിയാഴ്ച രാവിലെ പത്തിനായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് വാഗമണിന് പോയവരാണ് അപകടത്തില്‍പെട്ടത്. ഗൂഗിള്‍മാപ്പ് നോക്കിയാണ് ഇവര്‍ ഈ റൂട്ടിലെത്തിയത്. ഈ റോഡ് ഉന്നതനിലവാരത്തിലാക്കിയതോടെ അപകടം പെരുകുകയാണെന്ന് നാട്ടുകാർ പറയുന്നു. കൊടും വളവുകളുമുള്ള റോഡിലെ അപകട സാധ്യതയുള്ള മേഖലകള്‍ തിരിച്ചറിയാന്‍ പറ്റാതാകുന്നതും അമിത വേഗതയുമാണ് അപകടകാരണം. സ്ഥിരം ടിപ്പര്‍ ലോറി അപകടം ഉണ്ടാക്കുന്ന ഈ മേഖലയില്‍ പൊലീസും മോട്ടോര്‍വാഹന വകുപ്പും ശ്രദ്ധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഫോട്ടോ: വെച്ചൂച്ചിറ കൂത്താട്ടുകുളത്ത് പുറമറ്റം പടിയിൽ മറിഞ്ഞ കാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story