Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2021 5:35 AM IST Updated On
date_range 15 Feb 2021 5:35 AM ISTഅടഞ്ഞുകിടന്ന വീട്ടിൽനിന്ന് നാലുലക്ഷം കവർന്നു
text_fieldsbookmark_border
പന്തളം: അടഞ്ഞുകിടന്ന വീട്ടിൽനിന്ന് നാലുലക്ഷം രൂപ കവർന്നു. താമസക്കാർ പുറത്തുപോയ സമയത്ത് വീട്ടിലെ വർക്ക് ഏരിയയുടെ ഗ്രില്ലിൻെറ ഓടാമ്പൽ നീക്കി അകത്തുകടന്ന മോഷ്ടാക്കൾ കിടക്കമുറിയിലെ കട്ടിലിൻെറ മെത്തയുടെ അടിയിൽെവച്ച പണം കവരുകയായിരുന്നു. പന്തളം മെഡിക്കൽ ജങ്ഷന് സമീപം റസാക്കിൻെറ വക കെ.വി. സദനത്തിൽ വാടകക്ക് താമസിക്കുന്ന ആനന്ദപ്പള്ളി ഓലിക്കൽ വീട്ടിൻ സിബി സ്റ്റീഫൻെറ പണമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ 11ന് വൈകീട്ട് 5.30ന് വീട് പൂട്ടി സ്റ്റീഫനും ഭാര്യയും മകനും കൂടി ഇവരുടെ അടൂരിലുള്ള കടയിൽ പോയിട്ട് രാത്രി 8.30ന് മടങ്ങിവന്നപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. പന്തളം പൊലീസ് കേസെടുത്തു. സി.ഐ എസ്. ശ്രീകുമാറിൻെറ നേതൃത്വത്തിലുള്ള പൊലീസും വിരലടയാള വിദഗ്ധരും സയൻറിഫിക് വിദഗ്ധരും എത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story