Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2021 5:33 AM IST Updated On
date_range 15 Feb 2021 5:33 AM ISTതിരുവല്ല മണ്ഡലത്തിലെ റോഡുകള്‍ ഉന്നതനിലവാരത്തിലേക്ക്
text_fieldsbookmark_border
തിരുവല്ല: നിയോജക മണ്ഡലത്തിലെ റോഡുകളെല്ലാം ഉന്നതനിലവാരത്തിലേക്ക് ഉയരുന്നു. കിഫ്ബി ഫണ്ടും, ബജറ്റ് വിഹിതവും എം.എല്‍.എ ഫണ്ടും ഉപയോഗിച്ചാണ് മണ്ഡലത്തിലെ റോഡുകളുടെ ഉന്നതനിലവാരത്തിലുള്ള വികസനം നടപ്പാക്കുന്നത്. തിരുവല്ല പട്ടണത്തിൻെറ ഗതാഗത തിരക്ക് കുറയ്ക്കുന്നതിന് നിരവധി പൊതുമരാമത്ത് പണികള്‍ പൂര്‍ത്തിയായി വരുന്നു. കാവുംഭാഗം - ഇടിഞ്ഞില്ലം റോഡ് വീതി കൂട്ടി നിര്‍മിച്ചു. ഇടിഞ്ഞില്ലം പാലം പുനര്‍നിര്‍മിച്ചു കഴിഞ്ഞു. വസ്തു ഉടമസ്ഥരുടെ സഹകരണത്തോടു കൂടിയാണ് റോഡിന് വീതി കൂട്ടിയിട്ടുള്ളത്. തിരുവല്ല പട്ടണത്തില്‍ പ്രവേശിക്കേണ്ടാത്ത വാഹനങ്ങള്‍ക്ക് ചങ്ങനാശ്ശേരി റോഡില്‍നിന്നും മാവേലിക്കര ഭാഗത്തേക്കും തിരിച്ചും അനായാസേന യാത്ര ചെയ്യുന്നതിന് റോഡിൻെറ നവീകരണം വഴിയൊരുക്കി. ഫലത്തില്‍ ഈ റോഡും മറ്റൊരു ബൈപാസായി മാറി. 16.5 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഇതിനായി വിനിയോഗിച്ചു. മറ്റൊരു ബൈപ്പാസായി വികസിക്കുകയാണ് തോട്ടഭാഗം - ചങ്ങനാശ്ശേരി റോഡ്. റോഡ് 12 മീറ്റര്‍ വീതിയില്‍ വികസിപ്പിച്ചും കലുങ്കുകള്‍ ഉള്‍പ്പെടെ നിര്‍മിച്ചും പണി പൂര്‍ത്തിയാക്കി വരുന്നു. 33 കോടി രൂപ ഇതിനായി കിഫ്ബി ഫണ്ടില്‍നിന്നും ലഭ്യമാക്കി. ഉന്നതനിലവാരത്തില്‍ വികസിപ്പിക്കുന്ന കുറ്റൂരില്‍ നിന്നും ആരംഭിച്ച് മനയ്ക്കച്ചിറയില്‍ എത്തി അവിടെനിന്ന് കിഴക്കന്മുത്തൂരില് എത്തുന്ന റോഡ്, ടി.കെ റോഡില്‍നിന്നും ചെങ്ങന്നൂര്‍ ഭാഗത്തേക്കും തിരികെയും ഉള്ള യാത്ര അനായാസമാക്കുന്നു. കിഴക്കന്മുത്തൂരില് എത്തുന്ന റോഡ് തിരുവല്ല പട്ടണത്തില്‍ പ്രവേശിക്കാതെ മല്ലപ്പള്ളിയിലേക്കും, ചങ്ങനാശ്ശേരിയിലേക്കും ഉള്ള യാത്ര സുഗമമാക്കും. കിഴക്കന്മുത്തൂര് - മുത്തൂര്‍ റോഡിൻെറ പണികള്‍ ആരംഭിച്ചു കഴിഞ്ഞു. കുറ്റൂര്‍ - മനയ്ക്കച്ചിറ, കിഴക്കന്മുത്തൂര് - മുത്തൂര്‍ റോഡിന് 17 കോടി രൂപയാണ് കിഫ്ബി അനുവദിച്ചിട്ടുള്ളത്. ഉന്നതനിലവാരത്തിലുള്ള അമ്പലപ്പുഴ തിരുവല്ല റോഡ് വികസനം പൊടിയാടി വരെ പൂര്‍ത്തീകരിച്ചു. പൊടിയാടി - തിരുവല്ല രണ്ടാംഘട്ടം ആരംഭിച്ചു കഴിഞ്ഞു. 71 കോടി രൂപയാണ് രണ്ടാംഘട്ട വികസനത്തിന് വകയിരുത്തിയിട്ടുള്ളത്. തിരുവല്ല - മല്ലപ്പള്ളി - ചേലക്കൊമ്പ് റോഡ് 12 മീറ്റര്‍ വീതിയില്‍ മല്ലപ്പള്ളി വരെയും ഒന്‍പതു മീറ്റര്‍ വീതിയില്‍ മല്ലപ്പള്ളി - ചേലക്കൊമ്പ് ഭാഗത്തും നിര്‍മിക്കും. കിഫ്ബിയില്‍നിന്ന് 81 കോടി അനുവദിച്ചിട്ടുണ്ട്. റോഡിൻെറ അലൈന്‍മൻെറ് തിട്ടപ്പെടുത്തി കല്ലുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. സാമൂഹ്യ ആഘാത പഠനം നടന്നുവരുന്നു. വീതി കൂട്ടുന്നതിന് ആവശ്യമായ പണം പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വസ്തു ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. എത്രയും വേഗം ഈ റോഡിൻെറ പണികള്‍ ആരംഭിക്കും. മറ്റൊരു പ്രധാന റോഡാണ് കാവുംഭാഗം തുകലശ്ശേരി റോഡ്. ഇതിനായി ഏഴു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ടെന്‍ഡര്‍ വിളിച്ചു കഴിഞ്ഞു. പണി ഉടന്‍ ആരംഭിക്കും. പള്ളിവേട്ടയാല്‍ - ചക്രക്ഷാളന- ഇരമല്ലിക്കര റോഡ് പണി പൂര്‍ത്തിയായി വരുകയാണ്. കുറ്റപ്പുഴ- മുത്തൂര്‍- കാവുംഭാഗം റോഡ് ആറു കോടി രൂപ വിനിയോഗിച്ച് നിര്‍മിച്ചു കഴിഞ്ഞു. കൂടാതെ, തിരുമൂലപുരം - കറ്റോട്, ബഥേല്‍ പടി - ചുമത്ര റോഡുകളുടെ നവീകരണവും ഉടന്‍ നടത്തുമെന്ന് അഡ്വ. മാത്യു ടി. തോമസ് എം.എല്‍.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story