Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightലൈഫ് പദ്ധതിയിൽ...

ലൈഫ് പദ്ധതിയിൽ അപേക്ഷിക്കാന്‍ ഒരവസരംകൂടി

text_fields
bookmark_border
പത്തനംതിട്ട: സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതിയായ ലൈഫ് മിഷനിലേക്ക് അപേക്ഷിക്കാന്‍ ഒരവസരംകൂടി അനുവദിച്ച്​ സര്‍ക്കാര്‍ ഉത്തരവായി. ഭൂമിയുള്ള ഭവനരഹിതര്‍ക്കും, ഭൂമിയും വീടും ഇല്ലാത്തവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. ഈ മാസം 20ന് ഉള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. പുതിയ ഉത്തരവ്​ പ്രകാരം അപേക്ഷ സമര്‍പ്പിക്കുന്ന ദിവസം വരെ ലഭിക്കുന്ന റേഷന്‍ കാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ വീടിനും /സ്ഥലത്തിനും വീടിനും അപേക്ഷിക്കാം. കൂടാതെ 2018 ലെയും 2019 ലെയും പ്രളയത്തെ തുടര്‍ന്ന് സമാശ്വാസ ധനസഹായം ലഭിച്ചവര്‍ക്കും വീടിനും /സ്ഥലത്തിനും വീടിനും അപേക്ഷിക്കാവുന്നതാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. www.life2020.kerala.gov.in എന്ന വെബ്‌സൈറ്റ് വിലാസത്തിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സ്വന്തമായോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ, തദ്ദേശസ്ഥാപനങ്ങള്‍ ക്രമീകരിക്കുന്ന ഹെല്‍പ് ഡെസ്‌കുകളിലൂടെയോ അപേക്ഷ സമര്‍പ്പിക്കാം. 2017ല്‍ പ്രസിദ്ധീകരിച്ച ലൈഫ് മിഷന്‍ ഗുണഭോക്തൃ ലിസ്​റ്റില്‍ ഉള്‍പ്പെട്ടെങ്കിലും ഇതിനകം കരാര്‍ വെക്കാത്തവര്‍ പുതുതായി അപേക്ഷ സമര്‍പ്പിക്കണം. 2020 ആഗസ്​റ്റ്​ - സെപ്റ്റംബര്‍ മാസങ്ങളില്‍ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട ആര്‍ക്കെങ്കിലും വാസയോഗ്യമായ വീടുണ്ടെങ്കില്‍ അപേക്ഷിക്കാന്‍ അര്‍ഹതയില്ല. നഗര പ്രദേശങ്ങില്‍ അഞ്ചു സൻെറിലും, ഗ്രാമപ്രദേശങ്ങളില്‍ 25 സൻെറിലും അധികം ഭൂമിയുള്ളവര്‍ അര്‍ഹരല്ല. എന്നാല്‍, ഈ രണ്ട് വ്യവസ്ഥകളും പട്ടികജാതി, പട്ടികവര്‍ഗ, മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ബാധകമല്ല. കൂടാതെ മൂന്നു ലക്ഷത്തിലധികം വരുമാനമുള്ളവരും അര്‍ഹരല്ല. ഭൂമിയുള്ള ഭവനരഹിതര്‍ റേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നീ രേഖകളും, ഭൂമിയും വീടും ഇല്ലാത്തവര്‍ മുകളില്‍ പറഞ്ഞവ കൂടാതെ ഭൂമിയില്ലെന്ന്​ തെളിയിക്കുന്ന സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യമായവര്‍ അതും സമര്‍പ്പിക്കണം. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഭൂമി വാങ്ങുന്നതിന് 2/2.5/2.75 ലക്ഷം രൂപയും വീട് വെക്കുന്നതിന് നാലു ലക്ഷം രൂപയുമാണ് അനുവദിക്കുന്നതെന്ന് ലൈഫ് മിഷന്‍ ജില്ല കോഓഡിനേറ്റര്‍ സി.പി. സുനില്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story