Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2021 5:31 AM IST Updated On
date_range 15 Feb 2021 5:31 AM ISTതൃക്കോമല-പാലത്തിങ്കല്‍പടി-ചെറുനാട്ടുപടി റോഡ് ഉദ്ഘാടനം
text_fieldsbookmark_border
റാന്നി: എം.എല്‍.എ ഫണ്ടുപയോഗിച്ച് നിര്‍മിച്ച തൃക്കോമല പാലത്തിങ്കല്‍പടി, ചെറുനാട്ടുപടി റോഡ് ഉദ്ഘാടനം രാജു എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു റെജി അധ്യക്ഷത വഹിച്ചു. റോഡ് വികസനത്തിന് 20 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ജില്ല പഞ്ചായത്ത് മെംബര്‍ ജെസി അലക്‌സ്, ബ്ലോക്ക് മെംബര്‍ സുജ, വാര്‍ഡ് മെംബര്‍മാരായ മുഹമ്മദ് ഖാന്‍, കൊച്ചുമോള്‍ പൂവത്തൂര്‍, ജലജ രാജേന്ദ്രന്‍, വി.ടി. അലക്‌സാണ്ടര്‍ പി.ഇ. സലാഹുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലാദ്യം ഡിജിഫിറ്റായി വെണ്ണിക്കുളം ബി.ആര്‍.സി മല്ലപ്പള്ളി: എസ്.എസ്.കെയുടെ ആഭിമുഖ്യത്തില്‍ വെണ്ണിക്കുളം ബി.ആര്‍.സി ഉപജില്ലയിലെ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറിവരെയുള്ള എല്ലാ അധ്യാപകരെയും ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ പ്രാഗല്ഭ്യമുള്ളവരാക്കി മാറ്റുന്നതിനായി നടപ്പാക്കിയ ഡിജിഫിറ്റ് ഓണ്‍ലൈന്‍ അധ്യാപക പരിശീലന പരിപാടിയില്‍ ഉപജില്ലയിലെ എല്ലാ അധ്യാപകരും പങ്കാളികളായി. യോഗത്തില്‍ വെണ്ണിക്കുളം ഉപജില്ലയെ പത്തനംതിട്ട ജില്ലയിലെ ആദ്യ സമ്പൂര്‍ണ ഡിജിഫിറ്റ് സബ്ജില്ലയായി ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ പ്രഖ്യാപിച്ചു. വെണ്ണിക്കുളം എ.ഇ.ഒ മുഹമ്മദ് പയ്യനാട്ട്‌തൊടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ല കോഓഡിനേറ്റര്‍ രാജേഷ് വള്ളിക്കോട്, എസ്.എസ്.കെ ജില്ല പ്രോഗ്രാം ഓഫിസര്‍ ജോസ് മാത്യു, കെ.പി. ബൈജു, പ്യാരി നന്ദിനി, ടി. പുരുഷോത്തമന്‍, ബി.പി.സി എ.കെ. പ്രകാശ്, ദീപ റേച്ചല്‍ ജോര്‍ജ്, റീന ആനി ജോര്‍ജ്, ജി. ആശ എന്നിവര്‍ സംസാരിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സ് കോഴ്‌സ് പത്തനംതിട്ട: സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് പത്തനംതിട്ട കേന്ദ്രത്തില്‍ എം.എസ്‌സി ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സ് കോഴ്‌സിലേക്ക് സീറ്റ് ഒഴിവുണ്ട്. യോഗ്യത: 55 ശതമാനം മാര്‍ക്കോടെ ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്/ ബി.എസ്‌സി ഐ.ടി/ ബി.എസ്‌സി ഇലക്ട്രോണിക്‌സ്/ ബി.എസ്‌സി സൈബര്‍ ഫോറന്‍സിക്/ ബി.സി.എ/ബി.ടെക് കമ്പ്യൂട്ടർ സയന്‍സ്/ ബി.ടെക് ഇലക്ട്രോണിക്‌സ് /ബി.എസ്‌സി മാത്തമാറ്റിക്‌സ്/ ബി.എസ്‌സി ഫിസിക്‌സ്. വിശദവിവരങ്ങള്‍ക്ക് 9446302066/0468 2224785.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story