Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2021 5:31 AM IST Updated On
date_range 15 Feb 2021 5:31 AM ISTപാടിമണ്‍-കോട്ടാങ്ങല്‍ ജേക്കബ്‌സ് റോഡ് തുറന്നു
text_fieldsbookmark_border
മല്ലപ്പള്ളി: പാടിമണ്‍-കോട്ടാങ്ങല്‍ ജേക്കബ്‌സ് റോഡ്ഗതാഗതത്തിനായി തുറന്നു. നാടിൻെറ പ്രധാന വികസന പ്രവര്‍ത്തനങ്ങളിലൊന്നാണ് ഇതിലൂടെ സാധ്യമായതെന്ന് രാജു എബ്രഹാം എം.എല്‍.എ പറഞ്ഞു. വായ്പ്പൂര് ജങ്ഷനില്‍ റോഡിൻെറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. റോഡിൻെറ മറ്റു വികസനത്തിനായി നാലുകോടിയുടെ പദ്ധതി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ചന്ദ്രമോഹനന്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗം ദീപ്തി ദാമോദരന്‍, പി.ഡബ്ല്യു.ഡി റോഡ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ഷീന രാജന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. കരുണാകരന്‍ കെ.സുരേഷ്, ടി.എസ്. അനീഷ്, സാബു മരുതേന്‍കുന്നേല്‍, കെ.ഇ. അബ്ദുറഹ്മാന് തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ അടിക്കുറിപ്പ്- പാടിമണ്‍-കോട്ടാങ്ങല്‍ ജേക്കബ്‌സ് റോഡ് രാജു എബ്രഹാം എം.എല്‍.എ തുറന്നുനല്‍കുന്നു റാന്നിയില്‍ പുതിയ വൈദ്യുതി നിലയത്തിന് സാധ്യത വടശ്ശേരിക്കര: പെരുന്തേനരുവിക്ക് പിന്നാലെ റാന്നിയില്‍ ഒരു വൈദ്യുതി നിലയത്തിനുകൂടി സാധ്യത. രാജു എബ്രഹാം എം.എൽ.എ വൈദ്യുതി മന്ത്രിക്ക് നല്‍കിയ കത്തിൻെറ അടിസ്ഥാനത്തില്‍ എനര്‍ജി മാനേജ്‌മൻെറ് സൻെറര്‍ വിദഗ്ധര്‍ റാന്നിയിലെത്തി. പദ്ധതിപ്രദേശം സന്ദര്‍ശിച്ച് എം.എൽ.എയുമായി ചര്‍ച്ച നടത്തി. പെരുന്തേനരുവി പദ്ധതിയുടെ ടെയില്‍ റെയ്സ് ആയി കട്ടിക്കല്‍ അരുവിക്ക് മുകളിലായി ഡാം നിര്‍മിച്ച് വൈദ്യുതോൽപാദനം നടത്തുന്നതാണ് പദ്ധതി. 200 മീറ്റര്‍ നീളവും 10 മീറ്റര്‍ ഉയരവുമുള്ള ചെറിയ ഡാം നിര്‍മിച്ച് അഞ്ച് മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പദ്ധതിയാണ് പ്രതീക്ഷിക്കുന്നത്. ഇ.എം.സി മുന്‍ ജോയിന്‍ ഡയറക്ടറും സാങ്കേതിക വിദഗ്ധനുമായ ജി. അനില്‍, എനര്‍ജി ടെക്നോളജിസ്റ്റ് അനൂപ് സുരേന്ദ്രന്‍, ബെന്‍സി സക്കറിയ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഫോട്ടോ അടിക്കുറിപ്പ്- റാന്നിയില്‍ പുതിയ വൈദ്യുതി നിലയത്തിനുള്ള സാധ്യത പരിശോധിക്കുന്നതിന് എത്തിയ സംഘം രാജു എബ്രഹാം എം.എല്‍.എയുമായി ചര്‍ച്ച നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story