Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2021 5:31 AM IST Updated On
date_range 15 Feb 2021 5:31 AM ISTഉത്സവം നാളെ കൊടിയേറും
text_fieldsbookmark_border
തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും. വൈകീട്ട് 6.12നും 6.20നും മധ്യേ തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിയുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ് നടത്തും. രണ്ടാം ഉത്സവം മുതൽ ഒമ്പതാം ഉത്സവം വരെ മൂന്നുമണിക്ക് ഉത്സവബലി ദർശനം, കാഴ്ചശ്രീബലി, അഞ്ചാം ഉത്സവം മുതൽ പള്ളിവേട്ട വരെ രാവിലെ 11ന് ഓട്ടൻതുള്ളൽ എന്നിവ നടക്കും. ശ്രീവല്ലഭ ക്ഷേത്രത്തിൽ ഉത്രശ്രീബലി ഉത്സവം തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിൽ ഉത്രശ്രീബലി ഉത്സവം നടന്നു. കോവിഡ് ചട്ടങ്ങൾ പാലിച്ചു നടന്ന ചടങ്ങുകൾക്ക് ദേവസ്വം അസി. കമീഷണർ കെ.എസ്. ഗോപിനാഥപിള്ള, സബ് ഗ്രൂപ് ഓഫിസർ ടി.പി. നാരായണൻ നമ്പൂതിരി, അഡ്‌ഹോക് കമ്മിറ്റി കൺവീനർ ആർ.പി. ശ്രീകുമാർ, വി. ശ്രീകുമാർ കൊങ്ങരേട്ട് തുടങ്ങിയവർ നേതൃത്വം നൽകി. പന്തീരായിരം വഴിപാട് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആചാരപരമായ ചടങ്ങുകളോടെ നടന്നു. ക്ഷേത്രം സബ് ഗ്രൂപ് ഓഫിസർ ടി.പി. നാരായണൻ നമ്പൂതിരി, പന്തീരായിരം കമ്മിറ്റി കൺവീനർ രാജശേഖരൻനായർ ആറന്മുളക്കൊട്ടാരം, ഗണേശ് എസ്.പിള്ള രാഗവില്ല, രാധാകൃഷ്ണൻ കൃഷ്ണവിലാസ്, ഗിരീശ് കുമാർ മുരളീ മാധവം ശ്രീഭവൻ, എ.കെ. സദാനന്ദൻ ആഞ്ഞിലിക്കപ്പള്ളിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story