Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗുണനിലവാരമുള്ള...

ഗുണനിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങളെ കര്‍ഷകർക്ക്​ ലഭ്യമാക്കി -മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

text_fields
bookmark_border
പത്തനംതിട്ട: ജില്ലയിലെ മത്സ്യകര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങളെ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാറിനായെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പത്തനംതിട്ട ഫിഷറീസ് അസി. ഡയറക്ടറുടെ കാര്യാലയം, പന്നിവേലിച്ചിറ ഓഫിസ് സമുച്ചയം, ഫിഷറീസ് എക്‌സ്​റ്റന്‍ഷന്‍ കം ട്രെയിനിങ്​ സൻെറര്‍, അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് സൻെറര്‍, ഗിഫ്റ്റ് ഹാച്ചറി, ഫിഷറീസ് കോംപ്ലക്‌സ്, പത്തനംതിട്ട, തിരുവല്ല മത്സ്യഭവനുകള്‍ എന്നിവയുടെ ഉദ്ഘാടനം പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വീണാ ജോര്‍ജ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എസ്. ഉഷാകുമാരി, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ജിജി വര്‍ഗീസ്, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം മിനി ജോസഫ്, ആര്‍.ജി.സി.എ പ്രോജക്ട് ഡയറക്ടര്‍ എസ്. സ്‌കന്ദന്‍, സൗത്ത് സോണ്‍ ഫിഷറീസ് ജോയൻറ്​ ഡയറക്ടര്‍ എം. മണികണ്ഠന്‍, ഹാര്‍ബര്‍ എന്‍ജിനിയറിങ്​ ചീഫ് എന്‍ജിനീയര്‍ ബി.ടി.വി. കൃഷ്ണന്‍, കുടുംബശ്രീ ജില്ലാ കോഓഡിനേറ്റര്‍ മണികണ്ഠന്‍, കെ.എസ്.സി.എ.ഡി.സി പത്തനംതിട്ട മാനേജിങ്​ ഡയറക്ടര്‍ പി.ഐ. ഷേഖ്​ പരീത്, ജില്ല ഫിഷറീസ് അസി. ഡയറക്ടര്‍ പി. ശ്രീകുമാര്‍, മനോജ് മാധവശ്ശേരില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അഗ്​നിരക്ഷാനിലയത്തിലെ പരിശീലന കേന്ദ്രം നിര്‍മാണത്തിന് തുടക്കം പത്തനംതിട്ട: അഗ്​നിരക്ഷാ നിലയത്തിന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന്​ 25 ലക്ഷം വിനിയോഗിച്ച് പണിയുന്ന പരിശീലന കേന്ദ്രത്തി​ൻെറ നിര്‍മാണ ഉദ്ഘാടനം വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്ന വിഭാഗം എന്ന നിലയില്‍ അഗ്​നിരക്ഷാ വകുപ്പിനുള്ള സമ്മാനമാണ് ഇതെന്ന് എം.എല്‍.എ പറഞ്ഞു. ജില്ല ഫയര്‍ ഓഫിസര്‍ കെ. ഹരികുമാര്‍, പത്തനംതിട്ട സ്​റ്റേഷന്‍ ഓഫിസര്‍ വി. വിനോദ് കുമാര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.കെ. ഹരീഷ് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഒരു മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് കെട്ടിടം അഗ്​നിരക്ഷ വകുപ്പിന് വിട്ടുനല്‍കുമെന്ന് പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story