Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2021 5:33 AM IST Updated On
date_range 14 Feb 2021 5:34 AM ISTപെരുന്തേനരുവിയിൽ വിനോദസഞ്ചാരികൾക്ക് ഇനി തീരസൗന്ദര്യം ആസ്വദിക്കാം
text_fieldsbookmark_border
റാന്നി: പെരുേന്തനരുവിയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി തീരത്തൂകൂടി പ്രകൃതിസൗന്ദര്യം ആസ്വദിച്ച് നടക്കാം. വെള്ളച്ചാട്ടത്തിന് സമീപത്തെ വലിയ പാറക്കെട്ടില്‍നിന്ന് നദീതീരത്തേക്ക് ഇറങ്ങാൻ റാംപ് നിര്‍മാണം അവസാനഘട്ടത്തിലെത്തി. ഇരുമ്പ് ഗർഡറുപയോഗിച്ച് കൂറ്റന്‍ തൂണുകള്‍ നാട്ടി ഇരുമ്പുഷീറ്റില്‍ പടികളുണ്ടാക്കിയാണ് റാംപ് നിര്‍മിക്കുന്നത്. അരുവിക്ക് താഴെ നദീമധ്യത്തിലെ തുരുത്തുവരെ മുമ്പ് നടപ്പാത പണിതിരുന്നു. ഇത് ഇൻറര്‍ലോക്ക് ടൈൽ വിരിച്ച് സുന്ദരമാക്കിയിരുന്നു. ഇരിക്കാന്‍ ചാരുബെഞ്ചുകളും വെളിച്ചത്തിന് വൈദ്യുതി വിളക്കുകളും സ്ഥാപിക്കുന്നതിനുമുമ്പ് 2018ലെ പ്രളയമെത്തി. അതോടെ കല്ലും മണ്ണും അടിഞ്ഞ് നടപ്പാത ഉപയോഗശൂന്യമായി. റാംപ് പൂര്‍ത്തിയാകുന്നമുറക്ക് നടപ്പാതയും മനോഹരമാക്കും. റാംപ് ഇല്ലാത്തതിനാല്‍ അരുവിയിലെത്തുന്നവര്‍ക്ക് നടപ്പാതയും തുരുത്തും സന്ദര്‍ശിക്കാനാകില്ലായിരുന്നു. ഇപ്പോള്‍ പെരുന്തേനരുവിയിലെ കോട്ടേജുകളും അമിനിറ്റി സൻെററും ടൂറിസത്തിന് തുറന്നുകൊടുത്തിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ മേഖലയിലെത്തുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ ഉണര്‍വുണ്ടാകുന്ന നടപടികളാണ് നദീതീരത്തുകൂടിയുള്ള സഞ്ചാരം. പടിക്കെട്ടുകളും നിര്‍മാണം മുടങ്ങിയ കുട്ടികളുടെ പാര്‍ക്കും ഉടന്‍ പുനരുദ്ധരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
